ഇടുക്കി: ദേവികുളം എംഎൽഎ എ.രാജയെ പരാജയപ്പെടുത്താൻ ജാതീയമായ വേർതിരിവുണ്ടാക്കാൻ ശ്രമിച്ചുവെന്ന ആരോപണം നിഷേധിച്ച് മുൻ എംഎൽഎ എസ്.രാജേന്ദ്രൻ. താൻ ഒരു ജാതിയുടേയും നേതാവല്ലെന്നും സിപിഎമ്മിന്റെ നേതാവാണെന്നും രാജേന്ദ്രൻ പറഞ്ഞു.
പാർട്ടി അന്വേഷണം നടത്തട്ടെ. ജാതി നേതാവായി മാർകിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കാനാകില്ല. താൻ പാർട്ടി വിടുമെന്ന പ്രചരണം നടത്തുന്നത് മാധ്യമങ്ങളാണ്. പാർട്ടി നിശ്ചയിക്കുന്ന സ്ഥലത്ത് പ്രവർത്തിക്കുകയാണ് എന്റെ ഉത്തരവാദിത്തമെന്നും രാജേന്ദ്രൻ പറഞ്ഞു.
രാജേന്ദ്രനെതിരെ ഉയർന്ന ആരോപണത്തിൽ സിപിഎം നിശ്ചയിച്ച സമിതിക്ക് മുമ്പാകെ ഹാജരായ ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. എ.രാജയെ പരാജയപ്പെടുത്തുന്നതിന് രാജേന്ദ്രൻ ശ്രമിച്ചെന്ന ആരോപണം ശരിവെക്കുന്ന രീതിയിൽ സിപിഎം ഏരിയ കമ്മിറ്റികൾ സമിതിക്ക് മൊഴി നൽകിയിരുന്നു.