ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതു മുതൽ പാഠപുസ്തകങ്ങളുടെയും ഐസിഎച്ച്ആർ പോലുള്ള സർക്കാർ സ്ഥാപനങ്ങളുടെപുസ്തകങ്ങളുടെയും ചരിത്രവീക്ഷണം തിരുത്താൻ നടപടികളുണ്ടായിട്ടുണ്ട്. സർക്കാർ സ്ഥാപനം തയ്യാറാക്കുന്ന ഒരു പുസ്തകത്തിലെ പട്ടികയിൽ നിന്ന് മാറ്റിയാൽ ഇല്ലാതാവുന്നതല്ല ഈ നാട്ടിലെ സ്വാതന്ത്ര്യസമരസേനാനികളുടെ രക്തസാക്ഷിത്വത്തിൻറെ വില. ജനങ്ങളുടെ ഹൃദയത്തിൽ അവർ എന്നുമുണ്ടാവും.
ആർഎസ്എസ് സംഘടനകൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടില്ല. എന്നും ബ്രിട്ടീഷുകാർക്ക് അനുകൂലമായിരുന്നു അവർ. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്‍റെ പ്രിതിബിംബമായിരുന്ന മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്നതിനെത്തുടർന്ന് നിരോധിക്കപ്പെട്ട സംഘടനയാണ് ആർഎസ്എസ്. അവർ, തയ്യാറാക്കുന്ന പുസ്തകത്തിൽ മലബാർ കലാപത്തിലെ രക്തസാക്ഷികൾ ഇല്ല എന്നത് ചരിത്രത്തിൽ നിന്ന് ഈ ധീരദേശാഭിമാനികളെ മായ്ച്ചുകളയാൻ മതിയാവില്ലെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബി പറഞ്ഞു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാർ അടക്കമുള്ള 387 നേതാക്കളുടെ പേരുകൾ ഇന്ത്യൻ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്നും ഒഴിവാക്കുമെന്ന തീരുമാനം കഴിഞ്ഞദിവസമായിരുന്നു പുറത്ത് വന്നത്. കേന്ദ്രസർക്കാരിനു കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോര്‍ ഹിസ്റ്റോറിക്കൽ റിസര്‍ച്ച് നിയോഗിച്ച മൂന്നംഗ സമിതിയാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നൽകിയത്. ലെ മലബാര്‍ ലഹള സ്വാതന്ത്ര്യ സമരമല്ലെന്നും മതപരിവര്‍ത്തനം ലക്ഷ്യംവെച്ചുള്ളതാണെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.