പാലക്കാട് : മണ്ണാർക്കാട് തിരുവിഴാംകുന്നിൽ പതിനാറുവയസ്സുകാരിയെ കൊലപ്പെടുത്താൻ ശ്രമം. അയൽവാസിയായ യുവാവാണ് കഴുത്തിൽ തോർത്തിട്ട് മുറുക്കി പെൺകുട്ടിയെ കൊല്ലാൻ ശ്രമിച്ചത്. പെൺകുട്ടി ഗുരുതരാവസ്ഥയിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പുലർച്ചെ മൂന്ന് മണിയോടെയാണ് കൊലപാതക ശ്രമം ഉണ്ടായത്. സംഭവ സമയത്ത് പെൺകുട്ടിയും മുത്തശ്ശിയും അനിയനുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മുറിയിൽ നിന്നും ബഹളം കേട്ട് ചെന്ന മുത്തശ്ശിയാണ് അയൽവാസിയായ ജംഷീർ പെൺകുട്ടിയെ കൊല്ലാൻ ശ്രമിക്കുന്നത് കണ്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിയേയും പ്രതി ആക്രമിച്ചു.
വീടിനുസമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പെൺകുട്ടിയെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജംഷീറിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് മണ്ണാർക്കാട് പോലീസ് അറിയിച്ചു.
content higlights:murder attempt against girl in mannarkad