കൊച്ചി: തൃക്കാക്കര നഗരസഭയിലെ കൗൺസിലർമാർക്ക് ചെയർപേഴ്സൺ ഓണക്കോടിക്കൊപ്പം പണക്കിഴി നൽകിയ സംഭവത്തിൽ പാർട്ടി ഇന്ന് അന്വേഷണം തുടങ്ങിയേക്കും. കഴിഞ്ഞ ദിവസമാണ് നഗരസഭയിൽ ഓണക്കോടിക്കൊപ്പം 10,000 രൂപയും സമ്മാനിച്ചത്. പണം നൽകിയെന്ന ആരോപണവുമായി കോൺഗ്രസിൽ നിന്നുതന്നെ കൂടുതൽ ആളുകൾ രംഗത്ത് വന്നത് പാർട്ടിയുടെ പ്രാദേശിക ജില്ലാ നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. തുടർന്നാണ് അന്വേഷണം വേഗത്തിലാക്കാനുള്ള പാർട്ടിയുടെ തീരുമാനം.
കൂടുതൽ യുഡിഎഫ്, കോൺഗ്രസ് കൗൺസിലർമാർ ചെയർപേഴ്സണെതിരെ പാർട്ടിയുടെ കമ്മീഷന് മുന്നിൽ മൊഴി നൽകുമെന്നാണ് സൂചന. പണം തിരിച്ച് നൽകിയ കൗൺസിലർമാർ വിജിലൻസിന് നൽകിയ പരാതിയിലും അന്വേഷണം ഉടൻ ഉണ്ടാകും.
ഇതിനിടെ തെളിവ് ഇല്ലാതാക്കാൻ നഗരസഭയിലെ സിസിടിവി നശിപ്പിക്കാൻ ശ്രമിച്ചെന്ന് കാണിച്ച് പ്രതിപക്ഷ കൗൺസിലർമാർ സിറ്റി പോലീസ് കമ്മീണർക്ക് പരാതി നൽകി. പണക്കിഴി വിവാദത്തിൽ ചെയർപേഴ്സൺന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാർ നഗരസഭയ്ക്ക് മുമ്പിൽ പ്രതിഷേധവും നടത്തി.
content highlights:thrikkakara municipality onam gift allegation party enquiry begins today