ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയിയേക്കാം. ഞായറാഴ്ച (22 – 08 – 2021) മുതൽ ചൊവ്വാഴ്ച (24 – 08 – 2021) വരെ തെക്ക് – പടിഞ്ഞാറൻ, മധ്യ – പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.
ബുധാനാഴ്ച (25 – 08 – 2021) മുതൽ വ്യാഴാഴ്ചവരെ (26 – 08 – 2021) തെക്ക് – പടിഞ്ഞാറൻ, മധ്യ – പടിഞ്ഞാറൻ, വടക്ക് അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഈ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനത്തെ പല ജില്ലകളിലും മൂടിക്കെട്ടിയ അന്തരീക്ഷമാണ് നിലവിലുള്ളത്. കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച പുലർച്ചെ നേരിയ തോതിൽ പെയ്തിരുന്നു. തിരുവോണ ദിവസമായ ശനിയാഴ്ച സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് ഉണ്ടായിരുന്നുവെങ്കിലും പല ജില്ലകളിൽ നിന്നും മഴ വിട്ടുനിന്നു.