കൊച്ചി > കലാ പ്രവർത്തകരുടെ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിന് “അതിജീവനത്തിനായ് രംഗചേതന ലൈവ് “എന്ന പേരിൽ ഫേസ്‌ബുക്ക് പേജിലൂടെ ലൈവ് ആയി കലാപരിപാടികൾ അവതരിപ്പിക്കുന്നു.
കലാ പ്രവർത്തനങ്ങളിൽ നിന്ന് വരുമാനം കണ്ടെത്തി കുടുംബം മുന്നോട്ട് കൊണ്ടു പോയിരുന്നവർ കഴിഞ്ഞ ഒന്നര വർഷക്കാലത്തിലധികമായ് വേദികളില്ലാതെ വലിയ ദുരിതത്തിലാണ്. തൃശൂർ ജില്ലയിലെ 100 വീടുകളിൽ എങ്കിലും ഒരാശ്വസം എന്ന നിലയ്ക്ക് പതിനായിരം രൂപ വീതം എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഓരോ വീടുകളിലും കലാപരിപാടികൾ അവതരിപ്പിച്ച് രംഗചേതനയുടെ ഫേസ്‌ബുക്ക് പേജിലൂടെ ലൈവ് ആയി ജനങ്ങളിലെത്തിയ്ക്കുന്നു. ഇതുവരെ ഒമ്പത് വീടുകളിൽ സഹായം എത്തിയ്ക്കുവാൻ കഴിഞ്ഞു. 10-ാം വേദിയായ ഹരീഷ് പേരടിയുടെ വീട്ടിൽ നിന്ന് മകൻ വൈദി പേരടിയും ചേർന്നൊരുക്കുന്ന “സോറി ” എന്ന നാടകം അരങ്ങേറും. ആൻ്റൺ ചെക്കോവിൻ്റെ ‘ഒരു ക്ലർക്കിൻ്റെ മരണം’ എന്ന കൃതിയുടെ സ്വതന്ത്ര നാടകാവിഷ്ക്കാരത്തിന് പ്രചോദനം ജയപ്രകാശ് കുളൂരാണ്.
ഹരിഷിന്റെ വീട്ടിലെ പരിപാടിയിൽ യുവസംവിധായകൻ ജിയോബേബി അതിഥിയാകും. ഇ ടി വർഗിസ്, സുനിൽ സുഖദ, വി എസ് ഗിരീശൻ, കെ വി ഗണേഷ്, വിവേക് റോഷൻ, അൻസാർ, അലക്സാണ്ടർ വടക്കൻ എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ആഗസ്ത് 22 ഞയറാഴ്ച വൈകീട്ട് 6ന് ഹരീഷിന്റെ വീട്ടിലെ പരിപാടികൾ ലൈവ് ആയി കാണാവുന്നതാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..