തിരുവനന്തപുരം > മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ഓണനാളിൽ സാഹിത്യ നായകരെ സന്ദർശിച്ചും, ഓണക്കോടി സമ്മാനിച്ചും മന്ത്രി പി രാജീവ്. പ്രൊഫ. എം കെ സാനുവിന്റെ വീട്ടിലാണ് മന്ത്രി ആദ്യമെത്തിയത്. ബാലചന്ദ്രൻ ചുള്ളിക്കാട്, വിജയലക്ഷ്മി, കെ എൽ മോഹനവർമ്മ, ഡോ. എം ലീലാവതി, സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കൾ കൂടിയായ സേതു, പി എഫ് മാത്യൂസ് എന്നിവരെ അവരവരുടെ വീടുകളിലെത്തി മന്ത്രി കണ്ടു.
മന്ത്രി പി രാജീവ് സേതുവിനെ സന്ദർശിച്ചപ്പോൾ
വ്യവസായ വകുപ്പ് പ്രഖ്യാപിച്ച കൈത്തറി ചലഞ്ചിന്റെ ഭാഗമായി കൈത്തറി, ഖാദി ഉൽപന്നങ്ങളാണ് മന്ത്രി എല്ലാവർക്കും സമ്മാനിച്ചത്. സേതുവിന്റെ ബഹുമാനാർത്ഥം പടിഞ്ഞാറെ കടുങ്ങല്ലൂർ മംഗളോദയം ലൈബ്രറി സ്ഥാപിക്കുന്ന റഫറൻസ് വിഭാഗത്തിന് എംഎൽഎ ഫണ്ടിൽ നിന്ന് തുക അനുവദിക്കുമെന്നും പി രാജീവ് അറിയിച്ചു.
പ്രൊഫ. എം കെ സാനുവിനെ സന്ദർശിച്ചപ്പോൾ
കെ എൽ മോഹനവർമക്കൊപ്പം
ഡോ. എം ലീലാവതിക്കൊപ്പം
പി എഫ് മാത്യൂസിനൊപ്പം