ഭൂമി ഏറ്റെടുക്കാനായി ഇതിനോടകം 2100 കോടി രൂപ കിഫ്ബി വായ്പയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാൽ റെയിൽവേ ബോര്‍ഡിൻ്റെ അനുമതി ലഭിച്ചാൽ മാത്രമേ സ്ഥലമേറ്റെടുപ്പ് ആരംഭിക്കൂ. ഈ നടപടികള്‍ക്ക് ആവശ്യമായ 205 തസ്തികകള്‍ താത്കാലകമായി സൃഷ്ടിക്കാനും മന്ത്രിസഭ അനുമതി നല്‍കിയിരുന്നു.
Also Read:
സ്ഥലമേറ്റെടുപ്പ് തുടങ്ങുന്നതിനു മുന്നോടിയായി ഒരു വര്‍ഷത്തേയ്ക്കാണ് പ്രത്യേക തസ്തികകള്‍ സൃഷ്ടിക്കാൻ അനുമതി നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം ഒരു പ്രത്യേക ഡെപ്യൂട്ടി കളക്ടര്‍ ഓഫീസും 11ജില്ലകളിലും സ്പെഷ്യൽ തഹസിൽദാര്‍ ഓഫീസുകളും തുറക്കും.
തിരുവനന്തപുരം മുതൽ കാസര്‍കോട് വരെ നിലവിലുള്ള പാതയ്ക്ക് പുറമെ ഇരട്ടവരി പാത നിര്‍മിക്കാനും 200 കിലോമീറ്റര്‍ വേഗത്തിൽ ട്രെയിൻ യാത്ര സാധ്യമാക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നത്. പദ്ധതി പ്രതീക്ഷിച്ചതു പോലെ മുന്നോട്ടു നീങ്ങിയാൽ അഞ്ച് വര്‍ഷത്തിനകം പാത പൂര്‍ത്തിയാക്കാൻ കഴിയുമെന്ന് കെ റെയിൽ പ്രതീക്ഷിക്കുന്നു.
Also Read:
അഞ്ച് മേഖലകളായി തിരിച്ചാണ് ഭൂമി ഏറ്റെടുക്കുന്നത്. തിരുവനന്തപുരം മുതൽ ചെങ്ങന്നൂര്‍ വരെയുള്ള ആദ്യ മേഖലയിൽ മൊത്തം 187.57 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക. തിരുവനനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളാണ് ഈ മേഖലയിൽ ഉള്‍പ്പെടുന്നത്. ചെങ്ങന്നര്‍ മുതൽ എറണാകുളം വരെയുള്ള രണ്ടാം മേഖലയിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം ജില്ലകളുണ്ട്. ഇവിടെ 232.47 ഹെക്ടര്‍ ഭൂമി വേണ്ടി വരും. മൂന്നാം മേഖലയിൽ എറണാകുളം, തൃശൂര്‍ ജില്ലകളിലായി മൊത്തം 167.91 ഹെക്ടര്‍ ഭൂമിയും തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ ഉള്‍പ്പെടുന്ന നാലാം മേഖലയിൽ 151.97 ഹെക്ടര്‍ ഭൂമിയും ഏറ്റെടുക്കും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ള അഞ്ചാം മേഖലയിൽ 215.21 ഹെക്ടര്‍ ഭൂമിയും വേണ്ടി വരും.