തിരുവനന്തപുരം > അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം എഴുപത്തിയഞ്ച് ദിവസം തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് 1000 രൂപ ഉത്സവബത്ത നല്കാന് ഉത്തരവിറക്കിയതായി മന്ത്രി എം വി ഗോവിന്ദന് അറിയിച്ചു. ഉത്തരവ് പ്രകാരം 13759 കുടുംബങ്ങള്‍ക്ക് സഹായമേകാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
ധനകാര്യ വകുപ്പ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലുള്ള തൊഴിലാളി വിഭാഗത്തിന് ഉത്സവബത്ത നല്കി ആശ്വാസമേകാനായി ഒരുകോടി മുപ്പത്തിയേഴ് ലക്ഷത്തി അമ്പത്തൊമ്പതിനായിരം രൂപ അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി.