ലോകപ്രശസ്ത ചിത്രകാരന് വിന്‍സന്റ് വാന്ഗോഖിന്റെ ജീവിതം സിനിമയാകുന്നു. വിചിത്ര സ്വഭാവകാരനും എക്സെന്‍ട്രിക്കുമായ വാന്ഗോഖിനെ വികലമായി അനുകരിക്കുന്ന അതെ സ്വഭാവക്കാരനായ ഒരു തെരുവ് ചിത്രകാരനിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
വാന്ഗോഖിന്റെ പ്രശസ്തമായ ചിത്രം ‘ഉരുളക്കിഴങ്ങ് കഴിക്കുന്നവര്‍’, അതേ സ്വഭാവത്തില്‍ വരയ്ക്കാന്‍ അയാള്‍ ശ്രമിക്കുകയാണ്. അതിനായി ഒരു പെണ്‍കുട്ടി അയാളെ സഹായിക്കുന്നു. ‘ജീമേേീ ഋമലേൃെ’ ഒരു ചിത്രം മാത്രമല്ല, അക്കാലത്ത് ബല്‍ജിയത്തിലെ ഖനിത്തൊഴിലാളികള്‍ അനുഭവിച്ച ദുരിതപൂര്‍ണ്ണമായ ജീവിതത്തിന്റെ ഒരു പകര്‍പ്പാണ്. എഡ്യുക്കേഷന്‍ ലോണ്‍, സ്ത്രീ സ്ത്രീ, മാടന്, ഒരു വാതില്‍കോട്ട തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ആര് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വാന്ഗോഖിന്റെ തീന്മേശ’. മാടനു ശേഷം കൊട്ടാക്കര രാധാകൃഷ്ണന് വീണ്ടും നായകനാകുന്ന ചിത്രമാണിത്.
ബാനര്‍ þ ശ്രീജിത്ത് സിനിമാസ്, സംവിധാനം þ ആര് ശ്രീനിവാസന്, രചന þ പായിപ്പാട് രാജു, എഡിറ്റിംഗ് þ വിഷ്ണു കല്യാണി, ഛായാഗ്രഹണം þ കിഷോര്‍ലാല്‍, പ്രോജക്ട് കോ þ ഓര്‍ഡിനേറ്റര്‍ þ സതീഷ് മരുതിങ്കല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് þ ജി എസ് നെബു, സംഗീതം þ രഞ്ജിനി സുധീരന്, ക്രിയേറ്റീവ് സപ്പോര്‍ട്ട് þഅഖിലന് ചക്രവര്‍ത്തി, സൗണ്ട് എഫക്ട്സ് þ വിപിന്‍ എം ശ്രീ, പ്രോജക്ട് ഡിസൈനര്‍ þ ലാല്‍ രാജന്, വി എസ് സുധീരന്, പി ആര് ഓ þ അജയ് തുണ്ടത്തില്‍. ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.