സംസ്ഥാനെ സെക്രട്ടറിയേറ്റിൽ വനിതാ കമ്മീഷൻ അധ്യക്ഷയുമായി ബന്ധപ്പെട്ട തീരുമാനം ആയെന്നും ഇക്കാര്യം സംസ്ഥാന സമിതിയിൽ റിപ്പോർട്ട് ചെയ്യുമെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ. സംസ്ഥാന കമ്മിറ്റിയിലാകും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുക.
2004ൽ വടകര പാർലമെന്‍റ് മണ്ഡലത്തിൽ നിന്നാണ് സതീദേവി പാർലമെന്‍റിൽ എത്തിയത്. വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന എംസി ജോസഫൈൻ രാജിവെച്ച ഒഴിവിലേക്കാണ് പി സതീദേവിയെ നിയമിക്കുക. ജൂണിൽ ജോസഫൈൻ സ്ഥാനം രാജിവെച്ചതിന് പിന്നാലെ വനിതാ കമ്മീഷന് അധ്യക്ഷ പദവി ഒഴിഞ്ഞുകിടക്കുകയാണ്.
Also Read :
ചാനല്‍പരിപാക്കിടെ ഫോണ്‍ വിളിച്ച് സഹായം തേടിയ യുവതിയോട് മോശമായി പെരുമാറിയതിന് പിന്നാലെയായിരുന്നു ജോസഫൈന് രാജിവെക്കേണ്ടി വന്നത്. ജോസഫൈന്‍റെ രാജിക്ക് പിന്നാലെ പികെശ്രീമതി ടീച്ചർ, ജെ മേഴ്സിക്കുട്ടിയമ്മ, ടി എന്‍ സീമ, സിഎസ് സുജാത, സൂസന്‍ കോടി തുടങ്ങിയവരുടെ പേരും സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നു.