യുഎഇ> മലയാളം മിഷന് ദുബായ് ചാപ്റ്റര് ഭരണസമിതി വിപുലീകരിച്ചു. നിലവിലുണ്ടായിരുന്ന ഭരണസമിതിയുടെ 2 വര്ഷ കാലാവധി പൂര്ത്തിയായതിനെത്തുടര്ന്ന്, കൂടുതല് പ്രവര്ത്തന മേഖലകളും ചുമതലകളും തീരുമാനിച്ച് അംഗങ്ങളെ അധികമായി ഉള്പ്പെടുത്തിയാണ് കമ്മറ്റി വിപുലീകരിച്ചിരിക്കുന്നത്.
2021 ആഗസ്റ്റ് 13 ന് സൂമില് ചേര്ന്ന ജനറല് കൗണ്സില് യോഗത്തില് മലയാളം മിഷന് ഡയറക്ടര് പ്രൊഫ. സുജ സൂസന് ജോര്ജ് പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചു. ദിലീപ് സി എന് എന് – ചെയര്മാന്, സോണിയ ഷിനോയ്- പ്രസിഡന്റ്, വിത്സണ് തോമസ്- വൈസ് പ്രസിഡന്റ്, പ്രദീപ് തോപ്പില്- സെക്രട്ടറി, അംബുജം സതീഷ് കുമാര്- ജോ: സെക്രട്ടറി, ടി കെ ഉഷശ്രീ- കണ്വീനര്, എന്നിവര് ഭാരവാഹികളായ 23 അംഗ കമ്മറ്റി നിലവില് വന്നു.
ആറു മേഖലകളുടെ കോഡിനേറ്റര്മാരായി അബ്ദുല് അഷ്റഫ്, എം സി ബാബു, ഷാജേഷ്, അജി അഗസ്റ്റിന്, സന്തോഷ് മടാരി, ശ്രീകുമാര്, എന്നിവരെയും ചുമതലപ്പെടുത്തി. കെ എല് ഗോപി, പി.ശ്രീകല, കെ എം അബ്ബാസ്, മുരളി മംഗലത്ത്, എം ഒ രഘുനാഥ്, എന്നിവരടങ്ങിയ വിദഗ്ദ്ധ സമിതിയുടെ ചെയര്മാനായി കിഷോര്ബാബു നിയമിതനായി. ലോക കേരളസഭാംഗവും ഓര്മ രക്ഷാധികാരിയുമായ എന് കെ കുഞ്ഞുമുഹമ്മദ്, പ്രമുഖ മാധ്യമ പ്രവര്ത്തകന് കെ എം അബ്ബാസ്, മുന് കണ്വീനര് പി ശ്രീകല, മുന് ജോ: കണ്വീനര് സുജിത, ഓര്മ സെക്രട്ടറി കെ വി സജീവന്, എന്നിവര് ആശംസകള് നേര്ന്ന് സംസാരിച്ചു.
മലയാളം മിഷന് പ്രവര്ത്തനങ്ങളില് കൂടുതല് ഊര്ജ്വസ്വലമായി പങ്കെടുക്കുമെന്ന് കമ്മിറ്റിയംഗങ്ങളായ ഐ എന് എല് പ്രതിനിധി അഷ്റഫ് തച്ചരോത്ത്, ഓര്ത്തോഡോക്സ് ചര്ച്ച് പ്രതിനിധി ബിന്റു മത്തായി എന്നിവര് പറഞ്ഞു. ദുബായിലെ വിവിധയിടങ്ങളില് മലയാള ഭാഷ പഠിക്കാനാഗ്രഹിക്കുന്ന, ഇനിയുമനേകം കുട്ടികളെക്കൂടി ഉള്പ്പെടുത്താന് കഴിയും വിധം മലയാളം മിഷന് ദുബായ് ചാപ്റ്ററിന്റെ പ്രവര്ത്തനങ്ങള് വ്യാപിപ്പിക്കാനുള്ള നടപടികള് ഇതിനകം ആരംഭിച്ചു കഴിഞ്ഞെന്ന് സെക്രട്ടറി പ്രദീപ് തോപ്പില് വ്യക്തമാക്കി.