എംബിസി ന്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച് ദക്ഷിണ കൊറിയയിലെ ജെജു ദ്വീപിൽ നിന്നുള്ളയാൾക്കാണ് ‘ലോട്ടറി’ അടിച്ചത്. വീട്ടിലെത്തിയ ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനിടെയാണ് ഇത്രയും വലിയ തുക കണ്ടെത്തിയെന്ന് എന്ന് യുവാവ് പോലീസിനോട് പറഞ്ഞു. പ്ലാസ്റ്റിക് ഷീറ്റുകളിൽ പായ്ക്ക് ചെയ്ത ശേഷം ഫ്രിഡ്ജിന്റെ അടിഭാത്ത് മോട്ടോർ ഇരിക്കുന്ന സ്ഥലത്തെ വിടവുകളിൽ പ്ലാസ്റ്റർ ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. 50,000 സൗത്ത് കൊറിയൻ വോൻ കെട്ടുകളായാണ് ഫ്രിഡ്ജിൽ ഒട്ടിച്ചിരുന്നത്.
റഫ്രിജറേറ്ററിന്റെ ഓൺലൈൻ വിൽപ്പനക്കാരനെ തിരിച്ചറിയാൻ അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടർന്ന് യുവാവ് പണം പോലീസിന് കൈമാറി. അതെ സമയം ഇതുവരെയായും റഫ്രിജറേറ്ററിന്റെ ഓൺലൈൻ വില്പനക്കാരനെയോ ഉടമയെയോ പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇത് ഒരുപക്ഷെ ഫ്രിഡ്ജ് വാങ്ങിയ യുവാവിനെ ലക്ഷാധിപതി ആക്കിയേക്കും.
ദക്ഷിണ കൊറിയൻ ലോസ്റ്റ് ആൻഡ് ഫണ്ട് ആക്റ്റ് പ്രകാരം പണത്തിന്റെ ഉടമയെ കണ്ടെത്താനായില്ലെങ്കിൽ, പണം കണ്ടെത്തിയ ആൾക്കാണ് അവകാശം. മൊത്തം തുകയുടെ 22% നികുതിയായി നൽകിയ ശേഷം യുവാവിന് പണം തന്റെ പക്കൽ തന്നെ വയ്ക്കാം എന്ന് ചുരുക്കം. മാത്രനല്ല പിന്നീട് പണത്തിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്തിയാലും നഷ്ടപരിഹാരത്തുക വെട്ടിക്കുറയ്ക്കാമെന്ന് നിയമത്തിൽ പറയുന്നു. അതെ സമയം പണത്തിന് എന്തെങ്കിലും ക്രിമിനൽ ബന്ധങ്ങളുണ്ടെങ്കിൽ തുക സർക്കാരിലേക്ക് കണ്ടുകെട്ടും.
രസകരമായ കാര്യം, 2016ലെ കൊറിയ ടൈംസിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച് ബാങ്ക് പലിശ നിരക്ക് കുറവായതിനാൽ കിമ്മി ഫ്രിഡ്ജിൽ പണം സൂക്ഷിക്കുന്ന ഒരു പ്രവണത രാജ്യത്തെ ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. ഇങ്ങനെ ചെയ്ത വ്യക്തി പണം മാറ്റാൻ മറന്നു ഫ്രിഡ്ജ് വിറ്റതാകാൻ സാധ്യത ഏറെയാണ്.