കൊച്ചി > എറണാകുളം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ അത്യന്താപേക്ഷിതമായി വേണ്ട വികസനത്തെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ മന്ത്രിയും കളമശ്ശേരി എംഎൽഎയുമായ പി രാജീവിനെ എസ്എഫ്ഐ മെഡിക്കൽ കോളേജ് യൂണിറ്റ് ഭാരവാഹികൾനേരിട്ട് കണ്ട, കൈമാറി. സൂപ്പർസ്പെഷ്യാലിറ്റി കോംപ്ലക്സ്, സ്ഥലം ഏറ്റെടുക്കൽ, ബസ് സർവീസ്, ഇൻഡോർ സ്റ്റേഡിയം കം ഓഡിറ്റോറിയം നിർമ്മാണം, ഐസൊലേഷൻ വാർഡ് നിർമാണം തുടങ്ങിയ കാര്യങ്ങളാണ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
1. സൂപ്പർസ്പെഷ്യാലിറ്റി കോംപ്ലക്സ്
എറണാകുളം മെഡിക്കൽ കോളേജിനെ ആതുരാരോഗ്യസേവനരംഗത്ത് മുൻപന്തിയിൽ എത്തിക്കുന്ന,2020 ൽ പൂർത്തീകരിക്കേണ്ടിയിരുന്ന
സൂപ്പർസ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണപ്രവർത്തനങ്ങൾ കോവിഡിന്റെ വരവോടുകൂടി നിലച്ച സ്ഥിതിയാണ് നിലവിലുള്ളത്. കരാറിനോടനുബന്ധിച്ച പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചുകൊണ്ട് സൂപ്പർസ്പെഷാലിറ്റി ബ്ലോക്കിന്റെ നിർമ്മാണം എത്രയുംപെട്ടെന്ന് പുനരാരംഭിക്കാനുള്ള നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്.
2. സ്ഥലം ഏറ്റെടുക്കൽ: വികസന പ്രവർത്തനങ്ങൾക്കായുള്ള സ്ഥലപരിമിതി
മെഡിക്കൽ കോളേജ് വികസനത്തിനായി കൂടുതൽ സ്ഥലമേറ്റെടുക്കേണ്ടത് അനിവാര്യമെന്നിരിക്കെ,കോളേജിനോട് ചേർന്ന് കിടക്കുന്ന ഭൂമി എത്രയും പെട്ടന്ന് തന്നെ സർക്കാർ ഏറ്റെടുക്കേണ്ടതുണ്ട്. ഇപ്പോൾ നിലവിലുള്ള 45 ഏക്കർ സ്ഥലം കിഫ് ബി യുടെ ഭാഗമായുള്ള രണ്ട് ഘട്ടമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതോടെ പൂർണ്ണമായി ഉപയോഗിക്കപ്പെടും. അതിനാൽ പുതുതായി ഉള്ള വികസന പ്രവർത്തനങ്ങൾക്കും കെട്ടിട നിർമാണത്തിനും സ്ഥലപരിമിതി ഉണ്ടാകും .ആയതിനാൽ കൂടുതൽ സ്ഥലം കണ്ടെത്തേണ്ടതുണ്ട്. പുതുതായി വരുന്ന പല പദ്ധതികളും ഈ സ്ഥലപരിമിധി കാരണം നിലവിൽ ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ് ഉള്ളത്.
3. ബസ് സർവീസ്
സാധാരണക്കാർക്ക് മികച്ച ചികിത്സാസൗകര്യങ്ങൾ ലഭ്യമാകുന്ന മെഡിക്കൽ കോളേജിലേക്ക്,ജനങ്ങൾക്ക് എത്തിച്ചേരാനായി ഗതാഗത സൗകര്യം ഉറപ്പുവരുത്തണം.റോഡ് സൗകര്യവും,പൂര്ണ്ണസജ്ജമായ ബസ് സ്റ്റാന്ഡുമുണ്ടായിട്ടും സ്ഥിരമായി ബസ് സർവീസ് ഇല്ലാത്തതിനാൽ ജനങ്ങൾ അനുഭവിക്കുന്ന യാത്രാക്ലേശം വലുതാണ്.പൊതുജനങ്ങളുടെയും ആശുപത്രി ജീവനക്കാരുടെയും യാത്രാദുരിതത്തിന് അറുതി വരുത്താനായി കൂടുതൽ ബസ് സർവീസുകൾ തുടങ്ങുകയും അതുപോലെ തന്നെ നിലവിലുള്ള ബസ് സ്റ്റാൻഡ് പൂർണമായും പ്രവർത്തനസജ്ജമാക്കുകയും വേണം.
4. ഇൻഡോർ സ്റ്റേഡിയം കം ഓഡിറ്റോറിയം നിർമ്മാണം
ഇൻഡോർ സ്റ്റേഡിയം കം ഓഡിറ്റോറിയം നിലവിൽ രൂപരേഖ നൽകിയെങ്കിലും കിഫ് ബിയിൽ നിന്ന് ഫണ്ട് പസ്സായിട്ടില്ല .കോളേജിലെ ഓപ്പൺ സ്റ്റേജ് “plexus “മൾട്ടിസ്പെഷാലിറ്റി കെട്ടിടനിർമ്മാണത്തോടനുബന്ധിച്ച് പൊളിച്ച് നീക്കിയതിനാൽ നിലവിൽ “രാഗം” പോലുള്ള രോഗികൾക്കു ആശ്വാസമേക്കുന്ന പരിപാടികളും കോളേജ് ആർട്സ് , മറ്റു സംസ്കാരിക പരിപാടികളും സംഘടിപ്പിക്കാൻ കോളേജിൽ ഒരിടമില്ല.വിദ്യാർത്ഥികൾക്കിടയിൽ കലാകായിക മേഖലക്ക് ഉണർവേകാൻ ഈ പദ്ധതിക്ക് ജീവൻ പകരേണ്ടതത്യാവശ്യമാ ണ്. കിഫ് ബിയിൽ നിന്ന് ഇതിന് ഫണ്ട് അനുവദിച്ചു എത്രയും പെട്ടെന്ന് ഇൻഡോർ സ്റ്റേഡിയം കം ഓഡിറ്റോറിയത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടത് അത്യാവശ്യമാണ്.
5. 24 hour Cafeteria & stationary shop.
കാഫറ്റീരിയ തുടങ്ങുന്നതിനായുള്ള നടപടികൾ എത്രയും വേഗം പൂർത്തീകരിച്ചുകൊണ്ട് കാഫറ്റീരിയ പ്രവർത്തനസജ്ജമാക്കേണ്ടതുണ്ട്.വിദ്യാർഥികൾക്കു പ്രയോജനപ്പെടുന്ന രീതിയിൽ ഒരു സ്റ്റേഷനറി ഷോപ്പ് ഇല്ലെന്നതും വളരെ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട് .ആകയാൽ എറണാകുളം മെഡിക്കൽ കോളേജിൽ 24hr കാഫറ്റീരിയ പ്രവർത്തനസജ്ജമാക്കുകയും സ്റ്റേഷനറി ഷോപ്പ് സൗകര്യവും ദ്രുതഗതിയിൽ നടപ്പിലാക്കണമെന്നഭ്യർത്ഥിക്കുന്നു.
6. കൂടുതൽ ഡിപ്പാർട്മെന്റ്, സ്റ്റാഫ്, പിജി സീറ്റ്
ജില്ലയിലെ govt മെഡിക്കൽ കോളേജ് ആണെന്നിരിക്കെ പല ഡിപ്പാർട്മെന്റുകളുടെയും സ്റ്റാഫ് ന്റെയും പരിമിതികൾ മൂലം എമർജൻസി ചികിത്സ നൽകേണ്ട രോഗികളെ പോലും മറ്റു ആശുപത്രികളിലേക്കു റെഫർ ചെയ്യേണ്ടി വരുന്നു.സ്വകാര്യ കോളേജുകളിൽ ഉൾപ്പെടെ mbbs സീറ്റ് വർദ്ധന പിജി അഡ്മിഷൻ കിട്ടാതെ പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിപ്പിക്കുന്നു. ആയതിനാൽ കൂടുതൽ പിജി സീറ്റുകളും ഡിപ്പാർട്മെന്റ് കളും അനുവദിക്കണം.
7. ക്ലാസ്സ്റൂം സൗകര്യങ്ങൾ വർധിപ്പിക്കുക
നൂറിൽ പരം വിദ്യാർഥികൾ ഒന്നിച്ചിരുന്നു പഠിക്കുന്ന കോളേജിൽ ക്ലാസ്സ് റൂം ഹൈടെക് ആക്കേണ്ടതുണ്ട്, വളരെ പരിമിതമായ ഇപ്പോഴത്തെ അവസ്ഥ വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നതിനാൽ പഠനനിലവാരത്തെ ബാധിച്ചേക്കാം.
8. ഹോസ്റ്റൽ സൗകര്യം വർധിപ്പിക്കുക.
നിലവിൽ first year വിദ്യാർഥികളുടെ ഹോസ്റ്റൽ സൗകര്യങ്ങൾ വളരെ പരിമിതമാണ്. First year ലേഡീസ് ഹോസ്റ്റൽ ഹോസ്പിറ്റൽ കെട്ടിടത്തിന്റെ ഭാഗമായതിനാൽ, നിർണായക ഘട്ടങ്ങളിൽ രോഗികളെ അഡ്മിറ്റ് ചെയ്യാൻ വിദ്യാർഥികളെ മാറ്റുന്ന അവസ്ഥ ഉണ്ടാകുന്നുണ്ട്. അതിനു പരിഹാരമായി ഹോസ്റ്റൽ കെട്ടിടനിർമാണം തുടങ്ങാൻ നടപടി സ്വീകരിക്കണം.
9. ഐസൊലേഷൻ വാർഡ് നിർമാണം.
Covid,നിപ തുടങ്ങിയ പകർച്ചവ്യാധികൾ ഉണ്ടാകുന്ന സമയത്ത് ആ രോഗികളെ മെഡിക്കൽ കോളേജ് വാർഡിൽ അഡ്മിറ്റാക്കുകയാണ് ഉണ്ടായിട്ടുള്ളത്. ഇതു നാട്ടിലെ സാധാരണ ജനങ്ങൾക്കും, വിദ്യാർഥികൾക്കും വളരെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. ഇതര രോഗികൾക്കു മെഡിക്കൽ കോളേജിലേക്ക് വരാൻ പറ്റാത്ത സാഹചര്യം ഉണ്ടാകുന്നു. അതുപോലെ തന്നെ വിദ്യാർഥികളുടെ പോസ്റ്റിങ്ങ് ഉൾപ്പടെ ഉള്ള പഠനം വഴിമുട്ടുന്നു. ആയതിനാൽ പ്രത്യേകം ഒരു ഐസൊലേഷൻ വാർഡ് കെട്ടിടം പണിയേണ്ടത് അത്യാവശ്യമാണ്.
10. കോളേജ് പൂർണകോവിഡ് ആശുപത്രിയാക്കാതെ ഇതരരോഗ ചികിത്സകൂടി ഉറപ്പുവരുത്തുക
കോവിഡ് ഒന്നാം തരംഗവും രണ്ടാം തരംഗവും നേരിടേണ്ടിവന്നപ്പോൾ എറണാകുളം മെഡിക്കൽ കോളേജിനെ പൂർണ കോവിഡ് ആശുപത്രിയാക്കിയിരുന്നു. സാധാരണക്കാർ ആശ്രയിക്കുന്ന മെഡിക്കൽ കോളേജിൽ കോവിഡ് ഇതരരോഗ ചികിത്സയില്ലാതാകുന്നത് ജനങ്ങളേയും,ക്ലിനിക്കൽ പോസ്റ്റിംഗിന്റെ അഭാവം വിദ്യാർത്ഥികളേയും സാരമായിതന്നെ ബാധിക്കുന്നു.കോവിഡ് മുന്നാം തരംഗം വരുന്ന സാഹചര്യമുണ്ടാവുകയാണെങ്കിൽ മേൽപറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്ത് കോവിഡ് ചികിത്സയോടൊപ്പം തന്നെ ഇതരരോഗ ചികിത്സാസൗകര്യവും ഉറപ്പുവരുത്തണം.