ന്യൂഡല്ഹി> രാജ്യത്തെ അഫ്ഗാന് എംബസിയുടെ ട്വിറ്റര് അക്കൗണ്ട് ഹാക്ക് ചെയ്തു.താലിബാന് ഭീകരര് കാബൂള് വളഞ്ഞതോടെ രാജ്യം വിട്ട അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള് ട്വിറ്ററിന്റെ ഔദ്യോഗിക ഹാന്ഡിലില് പ്രത്യക്ഷ്യപ്പെട്ടതോടെയാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം വ്യക്തമായത്.
ട്വിറ്റര് ഹാന്ഡിലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി അഫ്ഗാന് എംബസിയുടെ പ്രസ് സെക്രട്ടറി അബ്ദുള്ഹഖ് ആസാദ് അറിയിച്ചു.അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിലേക്ക് ഞായറാഴ്ചയാണ് താലിബാന് കടന്നെത്തിയത്. അഫ്ഗാന് പാര്ലമെന്റ് താലിബാന് പിടിച്ചപ്പോള് പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടു.
‘@AfghanistanInIN എന്ന ട്വിറ്റര് ഹാന്ഡില് ആക്സസ് എനിക്ക് നഷ്ടപ്പെട്ടു, ഒരു സുഹൃത്ത് ഈ ട്വീറ്റിന്റെ സ്ക്രീന് ഷോട്ട് അയച്ചു, ഞാന് ലോഗിന് ചെയ്യാന് ശ്രമിച്ചെങ്കിലും ആക്സസ് ചെയ്യാന് കഴിഞ്ഞില്ല’-അബ്ദുള്ഹഖ് ആസാദ് ട്വീറ്റ് ചെയ്തു.