മല്ലപ്പള്ളി (പത്തനംതിട്ട): നെല്ലിമൂട് ശാലോം കാരുണ്യഭവൻ അനാഥാലയത്തിൽ ഇരുനൂറിലധികം പേർക്ക് കോവിഡ്.രോഗം പിടിപെട്ട ജീവനക്കാർ വീടുകളിലേക്ക് പോയതോടെ ഭക്ഷണം പാകം ചെയ്യാൻപോലും ആളില്ലാത്ത സ്ഥിതിയാണ് ഇവിടെയുള്ളതെന്ന് സ്ഥാപനത്തിന്റെ മാനേജിങ്ങ് ട്രസ്റ്റി ഈപ്പൻ ചെറിയാൻ അറിയിച്ചു.
ഇവിടുത്തെ ഒരു അന്തേവാസിയെ കഴിഞ്ഞ ദിവസം ചികിത്സയ്ക്കായി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെനിന്ന് കോവിഡ് ബാധിതനായ അന്തേവാസിയിൽനിന്നാണ് മറ്റുള്ളവർക്ക് രോഗം പകർന്നതെന്നാണ് കരുതുന്നത്.
മാനസിക അസ്വാസ്ഥ്യമുള്ള അന്തേവാസികളാണ് അനാഥാലയത്തിൽ കഴിയുന്നത്. എല്ലാവർക്കും ഒരു മാസം മുൻപ് രണ്ടാമത്തെ വാക്സിനും എടുത്തിരുന്നു. എന്നിട്ടും രോഗം ബാധിച്ചത് ആശങ്കയുണർത്തുന്നുണ്ട്. സ്ഥാപനത്തിൽ ജീവനക്കാരില്ലാത്തതിനെ തുടർന്ന് പട്ടിണിയിലായ അന്തേവാസികൾക്ക്സർക്കാർ വകുപ്പുകളോ സംഘടനകളോ ഭക്ഷണമെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. ഫോൺ- 9656574832.
Content Highlights:more than 200 inmates affected covid 19 in an orphanage















