ബർലിൻ > ജർമൻ ഫുട്ബോൾ ഇതിഹാസം ഗെർഡ് മുള്ളർ (75) അന്തരിച്ചു. ബയൺ മ്യൂണിക്ക് ക്ലബ് ട്വിറ്റർ ഹാൻഡിലിലൂടെയാണ് മരണ വാർത്ത ലോകത്തെ അറിയിച്ചത്. ലോക ഫുട്ബോളിലെ ഏക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ മുള്ളർ ജർമനിയുടെയും ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിന്റെയും പല പ്രധാന കിരീട നേട്ടങ്ങളിലും പങ്കാളിയായ കളിക്കാരനാണ്. ലോകകപ്പും യൂറോപ്യൻ ചാംപ്യൻഷിപ്പും നേടിയ പശ്ചിമ ജർമന് ടീമംഗമായിരുന്നു.















