കാബൂള് > തലസ്ഥാനവും താലിബാന് കയ്യടക്കിയതോടെ അഫ്ഗാനിസ്ഥാന് പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടതായി റിപ്പോര്ട്ടുകള്. പ്രസിഡന്റ് ഗനിയും വൈസ് പ്രസിഡന്റ് അംറുള്ള സലേയും അനുയായികളും അയല്രാജ്യമായ തജകിസ്ഥാനിലേക്ക് നീങ്ങിയതായി അന്തര്ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. രാജ്യത്തെ പ്രതിസന്ധി കൈകാര്യം ചെയ്യാന് മറ്റ് ഉയര്ന്ന നേതാക്കളെ ഗനി ചുമതലപ്പെടുത്തിയതായാണ് വിവരം.
അധികാര കൈമാറ്റ ചര്ച്ചകള് ദോഹയിലായിരിക്കും നടക്കുക. അഫ്ഗാന് സര്ക്കാര് പ്രതിനിധികള് ഉടന്തന്നെ ദോഹയിലെത്തും.















