പാലക്കാട്: പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കിൽപ്പെട്ട് മരിച്ചു. പാലക്കാട് ആനക്കരയ്ക്കടുത്ത കൂടല്ലൂർ കൂട്ടക്കടവ് പുഴയിലാണ് അപകടമുണ്ടായത്. കൂടല്ലൂർ ഇടപ്പറമ്പിൽ കോമുവിന്റെ മകൾ ബേബി ഫെമിന (37) മകൻ ഷെരീഫ് (7) എന്നിവരാണ് മരിച്ചത്. വളാഞ്ചേരി സ്വദേശി അസീസിന്റെ ഭാര്യയാണ് ഫെമിന.
വൈകിട്ട് നാല് മണിയോടെയാണ് സംഭവം. പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട ഷെരീഫിനെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് ഫെമിനയും ഒഴുക്കിൽപ്പെട്ടത്.ഉടൻതന്നെ ഇരുവരെയും നാട്ടുകാർ കരയ്ക്കെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Content Highlights:mother and son drowned in river at palakkad















