ന്യൂഡല്‍ഹി> മൊബൈല്‍ ഫോണില്‍ നോക്കി ജനഗണമന ആലപിച്ച് കേന്ദ്രസഹമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന് . അറ്റന്‍ഷനില്‍ നിന്ന് ദേശീയഗാനം ആലപിക്കേണ്ടതിന് പകരമാണ് മൊബൈല്‍ ഫോണില്‍ നോക്കി ജനഗണമന പാടി മന്ത്രി വിവാദത്തിലായത്.
ദേശീയ പതാക തലതിരിച്ചുയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വെട്ടിലായതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയും വിവാദത്തിലായത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ പതാക ആദ്യം ഉയര്‍ത്തിയത് തലതിരിഞ്ഞായിരുന്നു. അതിനിടയില്‍ പ്രവര്‍ത്തകര്‍ ‘ഭാരത് മാതാ കീ ജയ്’ വിളിക്കുകയും ചെയ്തു.
അബദ്ധം മനസിലായതോടെ പതാക താഴെയിറക്കി. പിന്നീട് ശരിയാക്കിയ ശേഷം വീണ്ടും പതാക ഉയര്‍ത്തി.പതാക ഉയര്‍ത്തിയപ്പോള്‍ കയര്‍ കുരുങ്ങിയതാണെന്നും അതുകൊണ്ട് സംഭവിച്ച പിഴവാണെന്നുമായിരുന്നു വിശദീകരണം.