തിരുവനന്തപുരം; എ.കെ.ജി സെന്ററിൽ പാർട്ടി കൊടിക്ക് സമീപം ദേശീയ പതാക ഉയർത്തിയത് നാഷണൽ ഫ്ളാഗ് കോഡിന്റെ നഗ്നമായ ലംഘനമാണെന്ന് കോൺഗ്രസ് നേതാവ് കെ.എസ് ശബരീനാഥൻ. ദേശീയ പതാകയെ അപമാനിക്കുന്ന രീതിയിലാണ് പതാക ഉയർത്തിയതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.
നാഷണൽ ഫ്ളാഗ് കോഡിന് അനുസൃതമായിട്ടല്ല ദേശീയ പതാക ഉയർത്തിയത്. ദേശീയ പതാകയോടൊപ്പം അതേ ഉയരത്തിൽ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്റെ ലംഘനമാണ് എ.കെ.ജി സെന്ററിൽ നടന്നത്.
പാർട്ടി കൊടിക്ക് പ്രാമുഖ്യം നൽകുകയും ദേശീയ പതാകയ്ക്ക് രണ്ടാം സ്ഥാനവുമാണ് നൽകിയിരിക്കുന്നത്. സി.പി.എമ്മിനെതിരെ ഫ്ളാഗ് കോഡ് ലംഘനത്തിന് കേസെടുക്കണമെന്നും അദ്ദേഹം കുറിപ്പിൽ ആവശ്യപ്പെട്ടു.
Content Highlights: k.s sabarinadhanaganist cpm in independence day celebration