മാഞ്ചസ്റ്റർ > ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലീഡ്സ് യുണൈറ്റഡിനെ 5‐0ത്തിന് തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗംഭീര തുടക്കം. മധ്യനിരയിൽ പോൾ പോഗ്ബ‐ബ്രൂണോ ഫെർണാഡസ് സഖ്യത്തിന്റെ ചിറകിലേറിയായിരുന്നു യുണൈറ്റഡിന്റെ കുതിപ്പ്. ഹോം മൈതാനത്ത് ആദ്യ മത്സരത്തിൽ യുണൈറ്റഡിനായി ബ്രൂണോ ഹാട്രിക് നേടിയപ്പോൾ നാല് അസിസ്റ്റുകളുമായി പോഗ്ബ കളംനിറഞ്ഞു.
മാഞ്ചസ്റ്ററിന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിച്ച ആക്രമണ ഫുട്ബോളിന്റെ മനോഹരമായ പ്രദർശമായിരുന്നു ഓൾഡ്ട്രഫോർഡിൽ ലോകം കണ്ടത്. സ്റ്റാർട്ടിങ് വിസലിന് പിന്നാലെ ലീഡ്സ് ബോക്സിലേക്ക് ആക്രമിച്ചു കയറികൊണ്ടാണ് അടുത്ത 90 മിനിറ്റുകളിൽ വരാനിരിക്കുന്ന കൊടുംകാറ്റിന്റെ ചുവന്ന ചെകുത്താന്മാർ സൂചന നൽകിയത്. ലീഡ്സിന്റെ ബ്രസീലിയൻ താരം റഫീനയുടെ പിഴവിൽ നിന്ന് ഗ്രീൻവുഡിന് ലഭിച്ച ആദ്യാവസരം ലീഡ്സ് ഗോളി മെസ്ലിയർ രക്ഷപ്പെടുത്തി. അതിന് പിന്നാലെ ലഭിച്ച സുവർണ്ണാവസരം പോഗ്ബ പുറത്തേയ്ക്കടിച്ച് നഷ്ടപ്പെടുത്തിയെങ്കിലും മത്സരത്തിന്റെ 30‐ാം മിനിറ്റിൽ യുണൈറ്റഡ് ലീഡെടുത്തു.
പോഗ്ബയുടെ വൺടച്ച് പാസ് മനോഹരമായി കാലിലൊതുക്കിയ ഫെർണാഡാസ് ഇടംകാൽ ഷോട്ടിൽ പന്ത് വലയിലെത്തിച്ചു. എങ്ങനെയും ഗോൾ മടക്കാനുള്ള ശ്രമമായിരുന്നു ആദ്യപകുതിയിൽ ലീഡ്സിന്റെ ശ്രമം. ആ ശ്രമങ്ങൾ ഫലപ്രാപ്തിയിൽ എത്തുന്ന കാഴ്ചയാണ് രണ്ടാം പകുതിയിൽ ആദ്യം കണ്ടത്. 48‐ാം മിനിറ്റിൽ ലൂക്ക് അയലിങിലൂടെ ലീഡ് ാേൾ മടക്കി. എന്നാൽ സമനിലയുടെ സമാധാനത്തിന് അധികം ആയുസുണ്ടായിരുന്നില്ല. യുണൈറ്റഡിന്റെ പകുതിയിൽ പോഗ്ബ നൽകിയ മനോഹരമായ ത്രൂപാസിൽ ഗ്രീൻവുഡിന്റെ ക്ലീനിക്കൽ ഫിനിഷിങ്. സ്കോർ 2‐1.
ലീഡെടുത്തത് അഘോഷിച്ച് തീർക്കാൻ പോലും മാഞ്ചസ്റ്റർ പരിശീലകൻ ഒലെ സോൽഷ്യറിന് സാധിക്കുന്നതിന് മുന്നേ മൂന്നാം ഗോൾ പിറന്നു. പോഗ്ബയുടെ പാസിൽ നിന്ന് ബ്രൂണോ തൊടുത്ത ഷോട്ട് അടിച്ചകറ്റാൻ ലീഡ്സ് പ്രതിരോധം ശ്രമിച്ചുവെങ്കിലും വൈകിപ്പോയി, പന്ത് ക്ലിയർ ചെയ്യാൻ ശ്രമിച്ച അയലിങിനന്റ കാലിൽ എത്തുമ്പോഴേക്കും ഗോൾ വലകടന്നിരുന്നു. മത്സരത്തിന്റെ 60‐ാം മിനിറ്റിൽ ബ്രൂണോയുടെ ഹാട്രിക് പിറന്നു. ലിൻഡെലോഫിന്റെ ലോങ് ബോൾ കാലിൽ കൊരുത്ത് ലീഡ്സ് ഗോൾ മുഖത്തേയ്ക്ക് തൊടുത്ത ഷോട്ട് മെസ്ലിയറെ മറികടന്ന് ഗോൾവല തൊട്ടു.
യുണൈറ്റഡിന്റെ ഗോൾ പട്ടിക പൂർത്തിയാക്കാനുള്ള അവസരം ഫ്രെഡ് റോഡ്രാഗാസിനായിരുന്നു. വീണ്ടും പോഗ്ബ ഒരുക്കിയ ഗോൾ അവസരം ഫ്രെഡ് വലയിലെത്തിച്ചു. സ്കോർ 5‐1. പ്രധാന താരങ്ങളായ കവാനിയും കളത്തിലിറങ്ങിയ യുണൈറ്റഡിന് ആത്മവിശ്വാസം നൽകുന്നതാണ് ചിരവൈരികളായ ലീഡ്സിനെതിരെ നേടിയ മിന്നും വിജയം. റയലിൽ നിന്ന് ഇീ സീസണിൽ ടീമിലെത്തിയ റാഫേൽ വരാനെയെയും 75,000 ആരാധകർ നിറഞ്ഞ ഓൾഡ്ട്രഫോർഡിൽ യുണൈറ്റഡ് അവതരിപ്പിച്ചു.