ലണ്ടണ്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പൊലെ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ലീഗുകള്‍ ലോകത്ത് തന്നെ ചുരുക്കമാണ്. പോയിന്റ് പട്ടികയില്‍ ആദ്യ 17 ല്‍ ഇടം പിടിച്ചാല്‍ മാത്രമെ അടുത്ത സീസണ്‍ കളിക്കാന്‍ സാധിക്കു. അല്ലെങ്കില്‍ പുറത്താക്കപ്പെടും.
അങ്ങനെ 1947 ല്‍ അവസാന പ്രീമിയര്‍ ലീഗ് മത്സരം കളിച്ച് 74 വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രന്റ്ഫോര്‍ഡ് തിരിച്ചു വന്നിരിക്കുകയാണ്. വരവ് അത്ര നിസാരമായല്ല അവര്‍ ആഘോഷിച്ചത്. മുന്‍ ചാമ്പ്യന്മാരും കരുത്തരുമായ ആഴ്സണലിനെ ഞെട്ടിച്ചു കൊണ്ടാണ് തുടക്കം.
പന്തടക്കത്തിലും മുന്നേറ്റത്തിലുമെല്ലാം ആഴ്സണല്‍ ബ്രന്റ്ഫോര്‍ഡിനെ ബഹുദൂരം പിന്നിലാക്കിയിരുന്നു. എന്നാല്‍ ഗോളുകളുടെ എണ്ണത്തില്‍ ആഴ്സണിലിനെ അക്കൗണ്ട് തുറക്കാന്‍ പോലും ബ്രന്റ്ഫോര്‍ഡ് അനുവദിച്ചില്ല. എതിരില്ലാത്ത രണ്ട ഗോളിനായിരുന്നു ജയം.
74 വര്‍ഷത്തെ കാത്തിരിപ്പിന്റെ ആദ്യ ഗോള്‍ പിറന്നത് 22-ാം മിനിറ്റിലായിരുന്നു. സെര്‍ജി കാനോസ് ബ്രന്റ്ഫോര്‍ഡ് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ആദ്യ ഗോള്‍ നേടി. പിന്നീട് ആഴ്സണലിന്റെ പ്രത്യാക്രമണങ്ങളായിരുന്നു കണ്ടത്.
പക്ഷെ 73-ാം മിനുറ്റില്‍ വിജയമുറപ്പിച്ച രണ്ടാം ഗോളും പിറന്നു. ക്രിസ്റ്റ്യന്‍ നോര്‍ഗാര്‍ഡ് ഹെഡറിലൂടെയാണ് ഗോള്‍ നേടിയത്. പ്രീ സീസണ്‍ മത്സരങ്ങളിലെ മികവ് ബ്രന്റ്ഫോര്‍ഡ് തുടരുന്നതാണ് ഇന്നലെ കണ്ടത്.
പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റിനെ 2-2 എന്ന സ്കോറില്‍ ബ്രന്റ്ഫോര്‍ഡ് തളച്ചിരുന്നു. സ്പാനിഷ് ക്ലബ്ബായ വലന്‍സിയയെ പരാജയപ്പെടുത്തുകയും ചെയ്തു.
Also Read: പിഎസ്‌ജിക്കായി ബൂട്ട് കെട്ടാന്‍ മെസി; സീസണിലെ ആദ്യ മത്സരം ഇന്ന്
The post 74 വര്‍ഷത്തിന് ശേഷം പ്രീമിയര്‍ ലീഗില്‍; ആദ്യ മത്സരത്തില്‍ ആഴ്സണലിനെ കീഴടക്കി ബ്രന്റ്ഫോര്‍ഡ് appeared first on Indian Express Malayalam.