എല്ലാ ജില്ലകളിലും 60 വയസിനു മുകളിൽ പ്രായമുള്ള ചുരുക്കം ചിലര്‍ക്ക് മാത്രമാണ് വാക്ലിൻ ലഭിക്കാനുള്ളത്. കൊവിഡ് 19 മൂന്നാം തരംഗമുണ്ടായേക്കുമെന്ന മുന്നറിയിപ്പിൻ്റെ സാഹചര്യത്തിലാണ് വാക്സിനേഷൻ്റെ വേഗം വര്‍ധിപ്പിക്കുന്നത്. ഓഗസ്റ്റ് 16 വരെയാണ് വാക്സിനേഷൻ ദൗത്യം. രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഈ ലക്ഷ്യം കൈവരിക്കാനാണ് നീക്കം.
Also Read:
ഇതോടൊപ്പം കണ്ടെയ്ൻമെൻ്റ് സോണുകളിൽ കൂടുതൽ പരിശോധനകള്‍ നടത്തി പരമാവധി രോഗികളെ കണ്ടെത്തുന്നതിനോടൊപ്പം രോഗമില്ലാത്ത മുഴുവൻ പേര്‍ക്കും ഒരു ഡോസെങ്കിലും വാക്സിൻ ഉറപ്പാക്കുക എന്നതും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഓഗസ്റ്റ് 31നു മുൻപ് ഈ ലക്ഷ്യം പൂര്‍ത്തിയാക്കും. നാലു ലക്ഷത്തിലധികം ഡോസ് വാക്സിൻ പുതുതായി എത്തിയ സാഹചര്യത്തിലാണ് നീക്കം. പിന്നോക്ക മേഖലകളിലും ഗ്രാമപ്രദേശങ്ങളിലും വാക്സിൻ എത്തിക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
Also Read:
അതേസമയം, കേരളത്തിലെ ഉയര്‍ന്ന കൊവിഡ് ബാധയെ കേന്ദ്രസര്‍ക്കാര്‍ ആശങ്കയോടെയാണ് കാണുന്നത്. രോഗവ്യാപനം ഉയര്‍ന്ന സംസ്ഥാനങ്ങളിൽ സന്ദര്‍ശനം നടത്തുന്ന കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മണ്ഡവ്യ കേരളത്തിലുമെത്തും. കേന്ദ്രസംഘം എത്തുന്ന ആദ്യ സംസ്ഥാനവും കേരളമാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.