Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സംസ്ഥാനത്ത് കഞ്ചാവ് കലര്‍ന്ന കള്ള് വില്‍പ്പന കണ്ടെത്തിയെന്ന് എക്സൈസ്

by News Desk
August 13, 2021
in KERALA
0
സംസ്ഥാനത്ത്-കഞ്ചാവ്-കലര്‍ന്ന-കള്ള്-വില്‍പ്പന-കണ്ടെത്തിയെന്ന്-എക്സൈസ്
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: സംസ്ഥാനത്ത് കഞ്ചാവ് കലർന്ന കള്ള് വിതരണം നടക്കുന്നുവെന്ന് എക്സൈസ്. വടക്കൻ കേരളത്തിൽ നിന്ന് തെക്കൻ കേരളത്തിലെ ഷാപ്പുകളിലേക്ക് കഞ്ചാവ് കലർത്തിയ കള്ള് എത്തുന്നുണ്ടെന്നാണ് എക്സൈസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി എക്സൈസിന്റെ പരിശോധന ഉടൻ തുടങ്ങും.

പാലക്കാട്ട് നിന്നാണ് സംസ്ഥാനത്ത് ആദ്യം കഞ്ചാവ് കലർത്തിയതെന്ന് സംശയിക്കുന്ന കള്ള് പിടിച്ചത്. പിന്നാലെ കോതമംഗലം, തൊടുപുഴ റേഞ്ചിലെ 46 ഷാപ്പുകളിൽ നിന്നും കള്ള് പിടിച്ചെടുത്തു. പിടിച്ചെടുത്ത കള്ള് ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ കഞ്ചാവിൽ ലഹരി ഉളവാക്കുന്ന രാസവസ്തുവായ കന്നാബിനോയിഡിന്റെ സാന്നിധ്യവും സ്ഥിരീകരിച്ചു.

എന്നാൽ കള്ളിന് വീര്യം കൂട്ടാൻ കഞ്ചാവ് നേരിട്ട് കലർത്തിയതാണൊ അതോ കൃത്രിമമായി നിർമ്മിച്ച കന്നാബിനോയ്ഡ് കലർത്തിയതാണോ എന്ന് എക്സൈസിന് സ്ഥിരീകരിക്കാനായിട്ടില്ല.

കള്ളിൽ കഞ്ചാവ് നേരിട്ട് കലർത്തണമെങ്കിൽ കിലോക്കണക്കിന് കഞ്ചാവ് ദിവസവും ആവശ്യമായി വരും കേരളത്തിൽ പരിശോധനകൾ ശക്തമായതിനാൽ ഇത്രയധികം കഞ്ചാവ് രഹസ്യമായി സൂക്ഷിച്ച് കൈകാര്യം ചെയ്യുക അപ്രായോഗികമാണെന്നാണ് എക്സൈസിന്റെ വിലയിരുത്തൽ.

സിന്തറ്റിക്ക് കന്നാബിനോയ്ഡ് അഥവാ കൃത്രിമ കഞ്ചാവ് കേസുകൾ കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സാധാരണ നടക്കുന്ന ലാബ് പരിശോധനയിൽ യഥാർഥ കഞ്ചാവിനെയും വ്യാജനേയും തിരിച്ചറിയാൻ പ്രയാസമാണെന്നും എക്സൈസ് പറയുന്നു.

അതിനാൽ കഞ്ചാവ് കലർത്തിയ കള്ള് വിതരണം ചെയ്തതിന് നർകോട്ടിക് നിയമപ്രകാരമായിരിക്കും നടപടി സ്വീകരിക്കുക. സിന്തറ്റിക് കന്നാബിനോയ്ഡ് കേരളത്തിലേക്ക് എത്തുന്നുണ്ടോ എന്നത് കേന്ദ്രീകരിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്ന് എക്സൈസ് അറിയിച്ചു.

ഇത്തരം ലഹരി വസ്തുക്കളുടെ സ്ഥിരമായ ഉപയോഗം വൃക്ക, ഹൃദയം, തലച്ചോർ എന്നിവയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്നും ചുഴലി, സ്ട്രോക്ക്, രക്തത്തിൽ പൊട്ടാസ്യത്തിന് അളവ് കുറയുന്ന ഹൈപ്പൊകലേമിയ, പേശികൾ തകരുന്ന റാബ്ഡൊമൈയോലിസിസ് എന്നീ രോഗങ്ങൾ ഉണ്ടാകുമെന്നും എക്സൈസ് അറിയിച്ചു.

content highlights :presence of cannabinoids in toddy confirmed in kerala

Previous Post

ഇന്ന് 20,452 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35

Next Post

ആലുവ-മൂന്നാര്‍ രാജപാത തുറക്കാന്‍ നടപടികള്‍ വേഗത്തിലാക്കും- മന്ത്രി മുഹമ്മദ് റിയാസ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ആലുവ-മൂന്നാര്‍-രാജപാത-തുറക്കാന്‍-നടപടികള്‍-വേഗത്തിലാക്കും-മന്ത്രി-മുഹമ്മദ്-റിയാസ്

ആലുവ-മൂന്നാര്‍ രാജപാത തുറക്കാന്‍ നടപടികള്‍ വേഗത്തിലാക്കും- മന്ത്രി മുഹമ്മദ് റിയാസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.