ഐപിസി 417(വഞ്ചന), 419, 420(ആള്‍മാറാട്ടം) എന്നീ വകുപ്പുകളാണ് സെസിക്കെതിരെ ചുമത്തിയിരിക്കുന്നത്. എൽഎൽബി പൂർത്തിയാകാത്ത പ്രതി തിരുവനന്തപുരം സ്വദേശിയായ സംഗീത എന്ന അഭിഭാഷകയുടെ റോൾ നമ്പർ ഉപയോഗിച്ചാണ് പ്രാക്ടീസ് നടത്തിയിരുന്നത്.
2019 ലാണ് സെസി ആലപ്പുഴ ബാർ അസോസിയേഷനിൽ അംഗത്വമെടുത്തത്. പിന്നീട് തെരഞ്ഞെടുപ്പ് വഴി അസോസിയേഷൻ ലൈബ്രേറിയൻ സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഇതിനു പിന്നാലെ സെസി നടത്തിയ തട്ടിപ്പ് ബോധ്യപ്പെട്ട അസോസിയേഷൻ അവരെ പുറത്താക്കി.
പോലീസ് കേസെടുത്തതോടെ സെസി ഒളിവിൽ പോവുകയായിരുന്നു. ആലപ്പുഴ സിജെഎം കോടതിയിൽ കീഴടങ്ങാനെത്തിയ സെസി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നറിഞ്ഞ് സ്ഥലത്തു നിന്നും മുങ്ങുകയായിരുന്നു. പിന്നാലെയാണ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.