Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

എല്‍ഡിഎഫ് 8, യുഡിഎഫ് 7; തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

by News Desk
August 12, 2021
in KERALA
0
എല്‍ഡിഎഫ്-8,-യുഡിഎഫ്-7;-തദ്ദേശ-തെരഞ്ഞെടുപ്പ്-ഫലം-ഇങ്ങനെ
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > സംസ്ഥാനത്തെ 15 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില് എല്ഡിഎഫ് എട്ട് സീറ്റുകളിലും യുഡിഎഫ് ഏഴ് സീറ്റുകളിലും വിജയിച്ചു. ബിജെപി സ്ഥാനാര്ത്ഥികള്ക്ക് ഒരിടത്തും വിജയിക്കാനായില്ല. പല വാര്ഡുകളിലും ബിജെപിയുടെ വോട്ട് വന്തോതില് കുറയുകയും ചെയ്തു.

തിരുവന്തപുരം

നെടുമങ്ങാട് നഗരസഭയിലെ ഉപതെരഞ്ഞെടുപ്പില് എല്ഡിഎഫ് വിജയിച്ചു. പതിനാറാംകല്ല് വാര്ഡില് നടന്ന ഉപതെരഞ്ഞെടുപ്പില് സിപിഐ എമ്മിലെ വിദ്യാ വിജയന് 94 വോട്ടിനാണ് വിജയിച്ചത്. വര്ഷങ്ങളായി യുഡിഎഫ് ഭരിച്ചിരുന്ന വാര്ഡില് 10 വോട്ടിനാണ് കഴിഞ്ഞ തവണ എല്ഡിഎഫ് സ്ഥാനാര്ത്ഥി ജയിച്ചത്. വാര്ഡംഗത്തിന്റെ നിര്യാണത്തെ തുടര്ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

ആലപ്പുഴ

മുട്ടാര് പഞ്ചായത്ത് അഞ്ചാംവാര്ഡില് നടന്ന ഉപതെരഞ്ഞെടുപ്പില് എല്ഡിഎഫിന് വിജയം. യുഡിഎഫ്, എല്ഡിഎഫ് സ്ഥാനാര്ത്ഥികള്ക്ക് 168 വോട്ട് വീതം ലഭിച്ചതോടെ നറുക്കെടുപ്പിലൂടെയായിരുന്നു വിജയിയെ തീരുമാനിച്ചത്.

ആന്റണി

ആന്റണി

സിപിഐ എം സ്വതന്ത്രന് ആന്റണി (മോനിച്ചന്)യാണ് വിജയിച്ചത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു അഞ്ചാംവാര്ഡ്. ബിജെപി സ്ഥാനാര്ത്ഥിക്ക് ആറ് വോട്ടാണ് ലഭിച്ചത്.

കോട്ടയം

എലിക്കുളം പഞ്ചായത്ത് 14-ാം വാര്ഡിലെ ഉപതെരഞ്ഞെടുപ്പില് യുഡിഎഫിന് വിജയം. കോണ്ഗ്രസ് സ്ഥാനാര്ത്ഥി ജെയിംസ് ജീരകത്തില് 159 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എട്ട് സ്ഥാനാര്ത്ഥികള് മത്സര രംഗത്തുണ്ടായിരുന്ന തെരഞ്ഞെടുപ്പില് എന്ഡിഎ സ്ഥാനാര്ത്ഥി ജയപ്രകാശ് വടകരക്ക് മൂന്ന് വോട്ട് മാത്രമാണ് ലഭിച്ചത്. കേരള കോണ്ഗ്രസ്(എം) ലെ ടോമി ഇടയോടിയിലായിരുന്നു എല്ഡിഎഫ് സ്ഥാനാര്ത്ഥി. വോട്ട് നില യുഡിഎഫ്: 512, എല്ഡിഎഫ്:353, എന്ഡിഎ:3.

കഴിഞ്ഞ തിരഞ്ഞെടുപ്പില് സീറ്റ് നല്കാത്തതിനെ തുടര്ന്ന് കോണ്ഗ്രസില് നിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ജോജോ ചീരാംകുഴി അന്തരിച്ചതിനെ തുടര്ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 16 അംഗം പഞ്ചായത്തില് ഭരണം എല്ഡിഎഫിനൊപ്പമാണ്.

നിലവിലെ കക്ഷി നില: എല്ഡിഎഫ്: 9, യുഡിഎഫ്: 5, ബിജെപി :2.

പത്തനംതിട്ട

കലഞ്ഞൂര് പഞ്ചായത്ത് 20-ാം വാര്ഡ് പല്ലൂര് ഉപതെരഞ്ഞെടുപ്പില് എല്ഡിഎഫിന് വിജയം. സിപിഐ എം സ്ഥാനാര്ഥി അലക്സാണ്ടര് ദാനിയേല് 323 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വാര്ഡ് പിടിച്ചെടുത്തത്.

എല്ഡിഎഫിന് 703 വോട്ടും യുഡിഎഫിന് 380 വോട്ടും ബിജെപിക്ക് 27 വോട്ടുമാണ് ലഭിച്ചത്.

എറണാകുളം

എറണാകുളം ജില്ലയില് നാലിടത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളില് മൂന്നിടത്ത് യുഡിഎഫും ഒരിടത്ത് എല്ഡിഎഫും വിജയിച്ചു. പിറവം നഗരസഭ അഞ്ചാംഡിവിഷന്, മാറാടി പഞ്ചായത്ത് ആറാംവാര്ഡ്, വാരപ്പെട്ടി പഞ്ചായത്ത് 13-ാം വാര്ഡ് എന്നിവിടങ്ങളില് യുഡിഎഫ് വിജയിച്ചു. മൂന്നും എല്ഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. വേങ്ങൂരില് എല്ഡിഎഫ് സീറ്റ് നിലനിറുത്തി.

വേങ്ങൂര് പഞ്ചായത്ത് 11ാം വാര്ഡില് എല്ഡിഎഫ് സ്ഥാനാര്ഥി പി വി പീറ്റര് 19 വോട്ടിനാണ് യുഡിഎഫിലെ ലീന ജോയിയെ പരാജയപ്പെടുത്തിയത്. എല്ഡിഎഫ്–418, യുഡിഎഫ്–399, ബിജെപി–13, സ്വതന്ത്രന്–191 എന്നിങ്ങനെയാണ് വോട്ടിങ് നില.

പിറവം നഗരസഭ അഞ്ചാം ഡിവിഷനില് യുഡിഎഫ് വിജയിച്ചു. കേരള കോണ്ഗ്രസ് ജോസഫ് വിഭാഗത്തിലെ സിനി ജോയി 205 വോട്ടുകള്ക്കാണ് എല്ഡിഎഫിലെ അഞ്ജു മനുവിനെ പരാജയപ്പെടുത്തിയത്. ആകെ പോള് ചെയ്ത 687 വോട്ടില് എല്ഡിഎഫിന് 241 വോട്ടും യുഡിഎഫിന് 446 വോട്ടും ലഭിച്ചു.

മൂവാറ്റുപുഴ മാറാടി പഞ്ചായത്ത് ആറാം വാര്ഡില് യുഡിഎഫിലെ രതീഷ് ചങ്ങാലിമറ്റം എല്ഡിഎഫിലെ ബിനില് തങ്കപ്പനെ 91 വോട്ടിന് പരാജയപ്പെടുത്തി. യുഡിഎഫ്–351, എല്ഡിഎഫ്—260, ബിജെപി—22 എന്നിങ്ങനെയാണ് വോട്ടിങ് നില.

വാരപ്പെട്ടി പഞ്ചായത്ത് 13-ാം വാര്ഡില് യുഡിഎഫിലെ ഷജി ബെസ്സി എല്ഡിഎഫിലെ റിനി ബിജുവിനെ 232 വോട്ടിനാണ് പരാജയപ്പെടുത്തിയത്. പോള് ചെയ്ത 989 വോട്ടില് എല്ഡിഎഫ്–362, യുഡിഎഫ്–594, എന്ഡിഎ–29, സ്വതന്ത്രന്– രണ്ട്, അസാധു–2 എന്നിങ്ങനെയാണ് വോട്ടിങ് നില. രണ്ട് വോട്ട് അസാധുവായി.

മലപ്പുറം

മലപ്പുറം ജില്ലയില് യുഡിഎഫ് മൂന്ന് സീറ്റിലും എല്ഡിഎഫ് ഒരു സീറ്റിലും വിജയിച്ചു. തലക്കാട് പഞ്ചായത്തിലെ 15—ാം വാര്ഡ് എല്ഡിഎഫ് നിലനിര്ത്തിയപ്പോള് നിലമ്പൂര് ബ്ലോക്ക് പഞ്ചായത്തിലെ ആറാം വാര്ഡ് യുഡിഎഫ് നേടി.

തലക്കാട് പഞ്ചായത്ത് 15–ാം വാര്ഡില് എല്ഡിഎഫ് സ്ഥാനാര്ഥി കെ എം സജ്ല 244 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സജ്ല 587 വോട്ട് നേടിയപ്പോള് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്ത്ഥി ടി വി ഷെര് ബീന 343 വോട്ടും ബിജെപി സ്ഥാനാര്ത്ഥി കറുകയില് സുജാത 74 വോട്ടും നേടി. എല്ഡിഎഫ് അംഗം ഇ സൈറാബാനു മരിച്ചതിനെ തുടര്ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 19 അംഗ ഭരണസമിതി കക്ഷിനില: എല്ഡിഎഫ്– 10, യുഡിഎഫ്– 8, ബിജെപി– ഒന്ന്.

നിലമ്പൂര് ബ്ലോക്ക് പഞ്ചായത്ത് വഴിക്കടവ് ഡിവിഷനിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. യുഡിഎഫ് സ്ഥാനാര്ഥി ബാബു ഏലക്കാടന്– 4109, എല്ഡിഎഫ് സ്ഥാനാര്ഥി എ നിഖിത്– 3680, എന്ഡിഎ സ്ഥാനാര്ഥി അഭിലാഷ്– 340 വോട്ടുകള് നേടി. ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ടില് 500 വോട്ടുകളുടെ ചോര്ച്ചയുണ്ടായി. ബിജെപി, യുഡിഎഫ് കൂട്ടുകെട്ട് വിജയമാണ് ഉണ്ടായത്. പട്ടികവര്ഗ സംവരണ ഡിവിഷനിലാണ് ഉപതെരഞ്ഞെടുപ്പ്. കക്ഷിനില: യുഡിഎഫ്– 8, എല്ഡിഎഫ്– 5.

ചെറുകാവ് പത്താം വാര്ഡ് ചേവായൂരും വണ്ടൂര് പഞ്ചായത്ത് മുടപ്പിലാപ്പിലാശേരി ഒമ്പതാം വാര്ഡും യുഡിഎഫ് നിലനിര്ത്തി. ചെറുകാവ് ചേവായൂരില് വി മുരളീധരന് വിജയിച്ചു. വണ്ടൂര് പഞ്ചായത്ത് മുടപ്പിലാപ്പിലാശേരി ഒമ്പതാം വാര്ഡില് 84 വോട്ടിന് യു അനില്കുമാര് വിജയിച്ചു. വോട്ട് നില: യുഡിഎഫ് – 788, എല്ഡിഎഫ്- 704, ബിജെപി- 95.

കോഴിക്കോട്

ഉപതെരഞ്ഞെടുപ്പ് നടന്ന വളയം മൂന്നാം വാര്ഡില് കല്ലുനിരയില് എല്ഡിഎഫ് സ്ഥാനാര്ത്ഥി വിജയിച്ചു. സിപിഐ എമ്മിലെ കെ ടി ഷബിനയാണ് 196 വോട്ട് ഭൂരിപക്ഷത്തില് വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്ത്ഥി കോണ്ഗ്രസിലെ ഇ കെ നിഷയാണ് ഷബിന പരാജയപ്പെടുത്തിയത്.

കെ ടി ഷബിന

കെ ടി ഷബിന

എല്ഡിഎഫ് നേതൃത്വത്തിലുള്ള വളയം പഞ്ചായത്തിലെ സിപിഐ എം ന്റെ സിറ്റിംഗ് സീറ്റാണ് മൂന്നാം വാര്ഡ്. ബിജെപി സ്ഥാനാര്ത്ഥിയെ മത്സരിപ്പിച്ചിരുന്നില്ല. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില് എല്ഡിഎഫിലെ സി എച്ച് റീജയാണ് ഇവിടെ നിന്നും വിജയിച്ചത്. റീജയ്ക്ക് സര്ക്കാര് ജോലി ലഭിച്ചതിനെ തുടര്ന്നാണ് ഉപതെരഞ്ഞടുപ്പ് നടന്നത്. പഞ്ചായത്തില് എല്ഡിഎഫ് 10, യുഡിഎഫ് 4 എന്നിങ്ങനെയാണ് കക്ഷിനില.

കണ്ണൂര്

ആറളം പഞ്ചായത്ത് വീര്പ്പാട് വാര്ഡ് ഉപതെരഞ്ഞെപ്പില് എല്ഡിഎഫിന് ജയം. എല്ഡിഎഫ് സ്ഥാനാര്ഥി യു കെ സുധാകരന് 137 വോട്ടുകളുടെ ഭൂരിപക്ഷത്തില് കോണ്ഗ്രസിലെ സുരേന്ദ്രന് പാറക്കത്താഴത്തിനെയാണ തോല്പിച്ചത്. നിലവില് എല്ഡിഎഫ്: 9, യുഡിഎഫ് 8 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.

പോള് ചെയ്ത 1097 വോട്ടുകളില് എല്ഡിഎഫിന് 608 വോട്ടുകള് ലഭിച്ചപ്പോള് യുഡിഎഫിന് 471 വോട്ട് കിട്ടി. ബിജെപി 11 വോട്ടില് ഒതുങ്ങി. സ്വതന്ത്രര്ക്ക് 7 വോട്ടുകളും ലഭിച്ചു.

നേരത്തെ 8 വോട്ടുകളുടെ ഭൂരിപക്ഷത്തില് സിപിഐ എം ഏരിയാ കമ്മിറ്റി അംഗം ബേബി ജോണ് പൈനാപ്പിള്ളില് ജയിച്ചുവെങ്കിലും സത്യപ്രതിജ്ഞയ്ക്ക് മുന്പെ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

വയനാട്

സുല്ത്താന് ബത്തേരി നഗരസഭയിലേക്ക് പഴേരി ഡിവിഷനില് നടന്ന ഉപതെരഞ്ഞെടുപ്പില് എല്ഡിഎഫിന് ജയം. യുഡിഎഫിന്റെ സിറ്റിങ് സീറ്റില് സിപിഐ എം സ്ഥാനാര്ഥി എസ് രാധാകൃഷ്ണന് I12 വോട്ടിനാണ് ജയിച്ചത്.

മനോജായിരുന്നു യുഡിഎഫ് സ്ഥാനാര്ത്ഥി. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്ഥി 96 വോട്ടിനാണ് ജയിച്ചത്.

Previous Post

മലപ്പുറത്ത്‌ യുഡിഎഫ് 3, എല്‍ഡിഎഫ് 1

Next Post

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം; അഞ്ച് സീറ്റുകള്‍ പിടിച്ചെടുത്തു, എല്‍ഡിഎഫ് മൂന്ന്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
തദ്ദേശ-ഉപതിരഞ്ഞെടുപ്പില്‍-യുഡിഎഫിന്-നേട്ടം;-അഞ്ച്-സീറ്റുകള്‍-പിടിച്ചെടുത്തു,-എല്‍ഡിഎഫ്-മൂന്ന്

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം; അഞ്ച് സീറ്റുകള്‍ പിടിച്ചെടുത്തു, എല്‍ഡിഎഫ് മൂന്ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.