തിരുവനന്തപുരം
ശബരിമലയിലെ നിർദിഷ്ട ഗ്രീൻഫീൽഡ് വിമാനത്താവളത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നോഡൽ ഏജൻസിയായി കെഎസ്ഐഡിസിയെ ചുമതലപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കിൻഫ്രയെ നിയമിക്കാനുള്ള തീരുമാനം മാറ്റി. എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ അക്കാദമിക് ക്യാമ്പസ് സ്ഥാപിക്കുന്നതിന് തിരുവനന്തപുരം വിളപ്പിൽ വില്ലേജിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ നടത്തിപ്പ് ചെലവ് ഇനത്തിലുള്ള തുക ഇളവ് ചെയ്യാനും തീരുമാനിച്ചു.
ഭരണപരിഷ്കാര
കമീഷൻ ശുപാർശയ്ക്ക്
അംഗീകാരം
നാലാം ഭരണപരിഷ്കാര കമീഷന്റെ അഞ്ചാമത് റിപ്പോർട്ടിലെ ശുപാർശകൾ മന്ത്രിസഭ തത്വത്തിൽ അംഗീകരിച്ചു. ശുപാർശ നടപ്പാക്കാനാവശ്യമായ വിശദമായ നടപടിക്രമങ്ങൾ തയ്യാറാക്കും. വർഷത്തിൽ പതിനായിരം മെട്രിക് ടൺ ഈറ്റ സൗജന്യമായി ശേഖരിക്കുന്നതിനും കൊണ്ടുപോകുന്നതിനും സംസ്ഥാന ബാംബൂ കോർപറേഷനും കരാറിൽ ഏർപ്പെടുന്നതിന് വനം വകുപ്പിനും അനുമതി നൽകി. 2025 ഒക്ടോബർ മൂന്നുവരെ സാധുതയുള്ള കരാറാണ്.