ഒരു ദിവസം വിശ്രമിച്ചാൽ തീരാവുന്ന പ്രശ്നമേയുളൂ എന്ന് പറഞ്ഞെങ്കിലും മേലുദ്യോഗസ്ഥൻ സമ്മതിച്ചില്ല. ഒന്നുകിൽ ജോലിക്ക് വരിക, അല്ലെങ്കിൽ അടുത്ത ദിവസം വരുമ്പോൾ ഡോക്ടറുടെ സാക്ഷ്യപത്രവുമായി വരുക എന്നായിരുന്നു മറുപടി. ഇതിലൊന്ന് ചെയ്തില്ല എങ്കിൽ പിന്നെ ജോലിക്ക് വരേണ്ട എന്ന ഭീഷണിയും മുഴക്കി മേലുദ്യോഗസ്ഥൻ.
മറ്റ് വഴികളില്ലാതെ സ്ത്രീ തൊഴിലാളി ഡോക്ടറെ പോയിക്കണ്ടു. ചെറിയ ഒരു പനിക്ക് എന്തിനാണ് തന്നെ വന്നു കണ്ടത് എന്ന് വിശ്രമിച്ചാൽ തീരാവുന്നതല്ലേയുള്ളൂ എന്ന് ഡോക്ടർ ചോദിച്ചപ്പോൾ നടന്ന സംഭവം യുവതി വിവരിച്ചു. കുപിതനായ ഡോക്ടർ സ്ത്രീയ്ക്ക് രണ്ടാഴ്ചത്തെ വിശ്രമം ആവശ്യമാണ് എന്ന് മെഡിക്കൽ സർട്ടിഫിക്കറ്റിൽ എഴുതി.
“ഈ സ്ത്രീ തന്നെ കാണാൻ വന്നിരിക്കുന്നു, കാരണം അവരുടെ മാനേജർ നിർബന്ധിച്ചു. ഇത് നിയമവിരുദ്ധമാണെങ്കിലും എല്ലാ ജീവനക്കാർക്കും സ്വയം സാക്ഷ്യപ്പെടുത്താൻ അനുവാദമുണ്ട്. അസുഖമുള്ളപ്പോൾ അനാരോഗ്യകരവും അപകടകരവുമായ ഈ യാത്ര നടത്താൻ ഇവർ നിർബന്ധിതയായി. രോഗിക്ക് ഇപ്പോഴും പനിയുണ്ട്. അതുകൊണ്ട് സുഖം പ്രാപിക്കാൻ ഞാൻ രണ്ടാഴ്ച മുഴുവൻ ആവശ്യമാണ്,” എന്നാണ് ഡോക്ടർ കുറിച്ചത്.
ഈ കുറിപ്പടിയുമായി പിറ്റേ ദിവസം സൂപ്പർമാർക്കറ്റിൽ എത്തിയ സ്ത്രീ തൊഴിലാളി കത്ത് എച്ആർ ഡിപ്പാർട്മെന്റിന് കൈമാറി. ഉടൻ മേലുദ്യോഗസ്ഥന് കടുത്ത ശാസനയും മുന്നറിയിപ്പും നൽകിയ അച്ചടക്ക സമിതി ഡോക്ടർ സർട്ടിഫിക്കറ്റ് അനുസരിച്ച് സ്ത്രീ തൊഴിലാളിക്ക് രണ്ടാഴ്ച വിശ്രമം അനുവദിച്ചു.