റിച്ചാർഡ് റിച്ചു
കൊല്ലം: കണ്ണൂരിലെ യൂ ട്യൂബ് വ്ലോഗർമാരെ അറസ്റ്റ് ചെയ്തതിൽ പോലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും അധിക്ഷേപിച്ച്വീഡിയോ പങ്കുവെച്ചയാൾ അറസ്റ്റിൽ.
കാവനാട് കന്നിമേൽച്ചേരി കളിയിൽത്തറയിൽ റിച്ചാർഡ് റിച്ചുവിനെ(29)യാണ് അറസ്റ്റ് ചെയ്തത്. നേരത്തേ എയർ ഗൺ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പങ്കുവെച്ച്സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ആളാണ് റിച്ചാർഡ്.
ഇ-ബുൾ ജെറ്റിനെ അറസ്റ്റ് ചെയ്ത സംഭവം പോലീസിന് അപമാനമാണെന്നും വാഹനം കസ്റ്റഡിയിലെടുക്കാൻ മോട്ടോർ വാഹന വകുപ്പിന് ആരാണ് അധികാരം കൊടുത്തതെന്നും ചോദിച്ചു തുടങ്ങുന്ന വീഡിയോയിൽ ഉദ്യോഗസ്ഥർക്കും വകുപ്പിനുമെതിരെ അശ്ശീല പ്രയോഗങ്ങളുമുണ്ട്. ഇവരെ വെറുതേ വിടരുതെന്നും വീഡിയോയിൽ പറയുന്നു.
ഫെയിസ് ബുക്കിൽ പങ്കുവച്ച വീഡിയോ വിമർശനമുയർന്നതോടെപിൻവലിച്ചെങ്കിലും മറ്റുനിരവധി പേർ ഈ വീഡിയോ പങ്കുവച്ചിരുന്നു. ഇയാൾക്കെതിരെ അസഭ്യം പറഞ്ഞതിന് പുറമേ കലാപാഹ്വാനത്തിനും കേസുണ്ട്. വീഡിയോ പങ്കുവച്ചവർക്കെതിരെയും കേസുണ്ടാകുമെന്നും കൂടുതൽ പേർ നിരീക്ഷണത്തിലാണെന്നും പോലീസ് പറഞ്ഞു.
പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
Content Highlights:E-Bull Jet Case: Man arrested for insulting police and MVD