തിരുവനന്തപുരം: പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ഓണം-മുഹറം സഹകരണ വിപണി എന്നതിൽ നിന്നും ഒഴിവാക്കി. ഇതു സംബന്ധിച്ച് കൺസ്യൂമർ ഫെഡ് ഉത്തരവ് പുറത്തിറക്കി. സഹകരണ ഓണം വിപണി എന്നാണ് ഇനി പറയുക.
വിവാദത്തെത്തുടർന്നാണ് പേര് ഒഴിവാക്കിയതെന്ന് കൺസ്യൂമർ ഫെഡ് എംഡി മെഹ്ബൂബ് പറഞ്ഞു. സബ്സിഡി വിപണിയുടെ ഭാഗമായ എഴുത്തുകളിലും ഇനി മുതൽ മുഹറം എന്ന് ഉപയോഗിക്കാൻ പാടില്ല. നിലവിൽ തയ്യാറാക്കിയിരിക്കുന്ന ബാനറുകളിൽ നിന്നും മുഹറം എന്ന വാക്ക് ഒഴിവാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
ഓഗസ്റ്റ് 11 ന് ഓണം-മുഹറം വിപണിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവ്വഹിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മുഹറം എന്ന വാക്ക് ഉപയോഗിച്ചതിനെതിരെ മുസ്ലിം ലീഗ് അടക്കം രംഗത്തെത്തിയിരുന്നു.