കൊച്ചി > ടോക്യോ ഒളിമ്പിക്സില്‍ വെങ്കലം നേടി ഇന്ത്യയ്ക്കും കേരളത്തിനും അഭിമാനമായ ഹോക്കി ഗോള്‍കീപ്പര്‍ പി ആര് ശ്രീജേഷ് നാട്ടിലെത്തി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ ശ്രീജേഷിന് ഉജ്വല വരവേല്‍പ്പാണ് ലഭിച്ചത്. കായികമന്ത്രി വി അബ്ദുറഹ്മാന്റെ നേതൃത്വത്തിലാണ് ശ്രീജേഷിനെ സ്വീകരിച്ചത്.
സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേകവാഹനത്തിലാണ് ശ്രീജേഷ് വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് എത്തിയത്. വിമാനത്താവളം മുതല്‍ ശ്രീജേഷിന്റെ ജന്മനാടായ പള്ളിക്കര വരെ വിവിധയിടങ്ങളില്‍ സ്വീകരണമൊരുക്കും.