തിരുവനന്തപുരം: ആറ്റിങ്ങലിൽ നഗരസഭാ ജീവനക്കാർ മത്സ്യത്തൊഴിലാളിയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച് മത്സ്യം വലിച്ചെറിഞ്ഞതായും ആക്രമിക്കാൻ ശ്രമിച്ചതായും പരാതി. ആറ്റിങ്ങൽ അവനവഞ്ചേരിയിലാണ് സംഭവം.
വഴിയോരത്ത് മീൻകച്ചവടം നടത്തിയ മത്സ്യത്തൊഴിലാളികളുടെ മീൻകുട്ടകൾ നഗരസഭാ അധികൃതർ ബലമായി പിടിച്ചെടുത്ത് നഗരസഭയുടെ വണ്ടിയിൽ കയറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പിടിവലിക്കിടെ മത്സ്യങ്ങൾ റോഡിൽ ചിതറുന്നതും ദൃശ്യങ്ങളിൽ കാണാം.
എന്നാൽ, കോവിഡ് വ്യാപനത്തെ തുടർന്ന് നഗരസഭാ പരിധിയിൽ വഴിയോരക്കച്ചവടംനിരോധിച്ചതാണെന്നും സമീപത്തെ ബാങ്കുകളിൽ നിന്നും വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ലഭിച്ച പരാതിയെ തുടർന്നായിരുന്നു നടപടി എന്നുമാണ് നഗരസഭ അധികൃതർ നൽകുന്ന വിശദീകരണം. പ്രദേശത്ത് തെരുവുനായ ശല്യം വ്യാപകമായതും വഴിയോരക്കച്ചവടത്തിനെതിരെ പരാതി ഉയരാൻ കാരണമായി.ഇവിടെ വഴിയോരക്കച്ചവടം പാടില്ലെന്ന് നേരത്തേ അധികൃതർ നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ, മത്സ്യക്കുട്ട വലിച്ചെറിഞ്ഞ് നഗരസഭാ അധികൃതർ തങ്ങളെ ആക്രമിക്കുകയായിരുന്നെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിച്ചു.
Content Highlights: Fisherwomen against Municipality of destroying fishes