കൊച്ചി > നടിയെ ആക്രമിച്ച കേസിൽ നടി കാവ്യ മാധവൻ സാക്ഷി വിസ്താരത്തിനായി കോടതിയിൽ ഹാജരായി. കൊച്ചിലെ പ്രത്യേക സിബിഐ കോടതിയിലാണ് കാവ്യ ഹാജരായത്. 2017 ഫെബ്രുവരിയിൽ നടിയെ വാഹനത്തിൽ ആക്രമിച്ച കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്.
300ൽ അധികം സാക്ഷികളുള്ള കേസിൽ വിചാരണ പൂർത്തിയാക്കാൻ സിബിഐ ആറ് മാസം സമയം കൂടി സുപ്രിംകോടതിയോട് ആവശ്യപ്പെട്ടിരുന്നു.178 പേരുടെ വിസ്താരമാണ് ഇതുവരെ പൂർത്തിയായത്.