ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്കായി മെഡൽ നേടിയ താരങ്ങളെ അഭിനന്ദിക്കുന്ന ചടങ്ങിൽ താരങ്ങളേക്കാൾ വലുപ്പത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പ്രദർശിപ്പിച്ചതിൽ വിമർശനങ്ങളും പരിഹാസവും.
പടം കണ്ട് മോദിജിക്ക് ഫുൾ എപ്ലസ് കിട്ടിയ ചടങ്ങാണെന്ന് തെറ്റിദ്ധരിക്കേണ്ടെന്നും ആ ചെറിയ വട്ടത്തിൽ കാണുന്ന മനുഷ്യർക്ക് ഒളിംപിക്സ് മെഡൽ കിട്ടിയതിന് അഭിനന്ദിക്കുന്ന ചടങ്ങാണെന്നുമായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ മാക്കൂട്ടത്തിന്റെ പരിഹാസം. ജി ഒരു കില്ലാടി തന്നെയെന്നും രാഹുൽ ഫെയ്സ്ബുക്കിൽ കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ നടന്ന മെഡൽ ജേതാക്കളെ ആദരിക്കുന്ന ചടങ്ങിനെതിരെ ദേശീയ തലത്തിലും വിമർശനമുയർന്നു. ഒളിമ്പിക്സ് മെഡൽ ജേതാവും ബോക്സിങ് താരവുമായ വിജേന്ദർ സിങടക്കമുള്ളവരും സംഭവത്തിൽ പ്രതിഷേധിച്ചു. എല്ലാം പി.ആർ.ആണ്..പി.ആർ ആണ് എല്ലാം വേദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് വിജേന്ദർ സിങ് ട്വീറ്റ് ചെയ്തു.
Everything is PR PR is everything 👍🏽 pic.twitter.com/zO6IQjkdkL
— Vijender Singh (@boxervijender) August 9, 2021