21 വര്‍ഷം ബാങ്കിൻ്റെ സെക്രട്ടറിയായിരുന്ന സുനില്‍ കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഒളിവിലായിരുന്നു. പേരാമംഗലം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ഉണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിൻ്റെ നിര്‍ദേശ പ്രകാരം ഉച്ചകഴിഞ്ഞു നാലരയോടെയാണ് അറസ്റ്റ് ചെയ്തത്. സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ഹൈ ടെക്ക് സെല്ലിന്റെ സഹായത്തോടെയാണ് അറസ്റ്റ്. മറ്റു പ്രതികള്‍ക്കായി ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
സുനില്‍ കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ എം കെ ബിജുകരിം (45), മുന്‍ സീനിയര്‍ അക്കൗണ്ടന്റ് സി കെ ജില്‍സ് (43), ഇടനിലക്കാരന്‍ കിരണ്‍ (31), കമ്മിഷന്‍ ഏജൻ്റ് എ കെ ബിജോയ് (47), ബാങ്ക് നടത്തുന്ന സൂപ്പര്‍ മാര്‍ക്കറ്റിൻ്റെ മുന്‍ അക്കൗണ്ടൻ്റ് റെജി അനില്‍ (43) എന്നിവരാണ് പ്രതികള്‍. ഇവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു. നാലാം പ്രതി കിരണ്‍ രാജ്യം വിട്ടെന്നാണു സൂചന. ഇയാള്‍ വഴി കോടികള്‍ വിദേശത്തേക്കു കടത്തിയെന്ന സൂചനയില്‍ ഇഡി അന്വേഷണവും നടക്കുന്നുണ്ട്.
200 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് എന്‍ഫോഴ്‌സ്‌മെൻ്റിൻ്റെ പ്രാഥമിക നിഗമനം. 50 കോടിയിലധികം രൂപ വിദേശത്തേക്കു കടത്തിയെന്നാണ് സൂചന. 200 കോടി രൂപയിലധികം കള്ളപ്പണം വെളുപ്പിച്ചെന്നും കണ്ടെത്തി. പോലീസില്‍ നിന്നും ലഭിച്ച രേഖകളും എന്‍ഫോഴ്‌സ്‌മെൻ്റ് പരിശോധിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേസ്. പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി ദിവസങ്ങള്‍ക്കുശേഷവും പ്രതികളെ പിടികൂടാത്തതു വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. പ്രതികളായ എം കെ ബിജു, ജില്‍സ്, റെജി അനില്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തൃശൂര്‍ ജില്ലാകോടതി നാളെ പരിഗണിക്കും. അന്വേഷണ പുരോഗതി പൂര്‍ണമായും മറച്ചുവെച്ചാണ് ക്രൈം ബ്രാഞ്ച് സംഘത്തിൻ്റെ നീക്കങ്ങള്‍.
ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫോളോ ചെയ്യൂതൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫോളോ ചെയ്യൂ