കൊച്ചി: കൊവിഡ് കാലത്ത് പോലീസ് നടത്തുന്ന അതിക്രമങ്ങളെ ന്യായീകരിച്ച് സിപിഎം ആക്ടിങ് സെക്രട്ടറി . നിയമ ലംഘകർക്ക് ചായ വാങ്ങി കൊടുക്കാൻ പറ്റുമോയെന്ന് വിജയരാഘവൻ പരിഹസിച്ചു. നിയമം ലംഘിക്കാത്തവർക്ക് പിഴ ഈടാക്കിയോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് നിയന്ത്രണം നിലനിൽക്കെ പോലീസ് അന്യായമായി പൊതു ജനങ്ങളിൽ നിന്നും പിഴ ഈടാക്കുന്നുവെന്ന പരാതി ശക്തമായിരിക്കെയാണ് വിജയരാഘവന്റെ ന്യായീകരണം.
അതേസമയം, ശ്രീകാര്യത്ത് ബലിയിടാൻ പോയ വിദ്യാർത്ഥിയിൽ നിന്നും രണ്ടായിരം രൂപ പിഴ ഈടാക്കിയ ശേഷം അഞ്ഞൂറ് രൂപയുടെ രസീത് നൽകിയ പോലീസുകാരനെതിരെ നടപടിയെടുത്തു. തിരുവനന്തപുരം ശ്രീകാര്യം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അരുൺ ശശിയെ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്തു. സിഐക്കെതിരെ അന്വേഷണത്തിനും സിറ്റി പോലീസ് കമ്മീഷ്ണർ ഉത്തരവിട്ടിട്ടുണ്ട്.