മലപ്പുറം:എന്തിനെക്കാളും പ്രധാനം പാർട്ടിയാണെന്ന്യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് മുഈനലി തങ്ങൾ.മുസ്ലിം ലീഗിലെ വിവാദങ്ങൾക്ക് പിന്നാലെയായിരുന്നു പ്രതികരണം. പാർട്ടിയെ ശക്തിപ്പെടുത്താൻ എന്നും ഒരുമയോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. എല്ലാം കലങ്ങിത്തെളിയുമെന്ന് പറഞ്ഞ അദ്ദേഹംകലക്കവെള്ളത്തിൽ മീൻപിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കില്ലെന്നും വ്യക്തമാക്കി.
ആരോടും വ്യക്തി വിരോധമില്ല. പ്രഥമ പരിഗണന നൽകുന്നത് പിതാവിന്റെ ആരോഗ്യ പരിപാലനത്തിനാണ് – അദ്ദേഹം കൂട്ടിച്ചേർത്തു.
പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെ ലീഗ് നേതൃയോഗം ചേർന്നിരുന്നു. ഹൈദരലി തങ്ങൾക്ക് ഇ.ഡിയുടെ നോട്ടീസ് കിട്ടാൻ കാരണം ദേശീയ ജനറൽ സെക്രട്ടറി പി.കെകുഞ്ഞാലിക്കുട്ടിയാണ് എന്നായിരുന്നുമുഈനലിയുടെ പരാമർശം.
അതിനിടെ, മുഈനലി തങ്ങൾക്കെതിരെ ഉടൻ നടപടിയെടുക്കാത്തത് ഹൈദരലി തങ്ങളുടെ ആരോഗ്യസ്ഥിതി മോശമായതിനാലാണെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. ചന്ദ്രികയുടെ പ്രതിസന്ധി പരിഹരിക്കാൻ മുഈനലി തങ്ങളെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ അത് പൂർണ പരാജയമായിരുന്നുവെന്നും സലാം കുറ്റപ്പെടുത്തി.
ചന്ദ്രികയുടെ പണം കുഞ്ഞാലിക്കുട്ടി എടുത്തിട്ടില്ല. മുഈനലി തങ്ങളുടെ പരസ്യപ്രതികരണം തെറ്റാണ്. പാർട്ടിക്ക് ഉള്ളിൽ പറയേണ്ടത് പാർട്ടിക്ക് ഉള്ളിലാണ് പറയേണ്ടതെന്നും സലാം പറഞ്ഞു. അതേസമയം കുഞ്ഞാലിക്കുട്ടിക്കെതിരായ പരാമർശത്തിൽ മുഈനലി തങ്ങൾക്ക് എതിരേ നടപടിയെടുക്കുന്നതുവരെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കുഞ്ഞാലിക്കുട്ടി പക്ഷം.
Content Highlights: moyeen ali thangal reacts about his controversial statement aganist kunjalikutty