തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷകൾ അടുത്ത തിങ്കളാഴ്ച തുടങ്ങും. കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ചിരുന്ന പരീക്ഷകളാണ് നടത്തുന്നത്.
സംസ്ഥാനത്താകെ 10,316 പേർ പരീക്ഷയെഴുതും. ഇതിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിലെ 8 പേരും, 5247 സ്ത്രീകളും, 5061 പുരുഷൻമാരും ഉൾപ്പെടും. പരീക്ഷ ഭവനാണ് പരീക്ഷയുടെ നടത്തിപ്പ് ചുമതല.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്താൻ 199 സെന്ററുകളാണ് പരീക്ഷാ ഭവൻ സജ്ജമാക്കിയിട്ടുള്ളത്. ഉച്ചയ്ക്ക് 1.40 മുതലാണ് പരീക്ഷ. സെപ്തംബർ 1 ന് പരീക്ഷ സമാപിക്കും.
കന്നഡ ഭാഷയിൽ പരീക്ഷ എഴുതാൻ 176 പേരും തമിഴ് ഭാഷയിൽ 26 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട് . എസ്.സി വിഭാഗത്തിൽ നിന്ന് 1356 പേരും എസ്. ടി വിഭാഗത്തിൽ നിന്ന് 194 പേരും ഭിന്നശേഷിക്കാരായ 46 പേരും പരീക്ഷയെഴുതുന്നുണ്ട്. ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുന്നത് മലപ്പുറം ജില്ലയിലാണ് . 987 സ്ത്രീകളും 1125 പുരുഷൻമാരുമടക്കം 2112 പേരാണ് മലപ്പുറത്ത് പരീക്ഷക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.
content highlights: tenth level equivalency exam to commence on august 16