തങ്ങളുടെ വണ്ടി ആർടിഒ പിടിച്ചെടുത്തെന്ന് ഇന്നലെ യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ ഇരുവരും പറഞ്ഞിരുന്നു. വാഹനം കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ടുള്ള തുടർനടപടികൾക്ക് ഇന്ന് രാവിലെ ഓഫീസിലെത്താൻ ഇരുവരോടും അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്ഥലത്തെത്തിയതിന് പിന്നാലെ സംഘർഷം ഉണ്ടായെന്നാണ് റിപ്പോർട്ട്.
വാൻ ആർടിഒ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞ് ഇ ബുൾ ജെറ്റിന്റെ ആരാധകരായ നിരവധിയാളുകൾ ആർടിഒ ഓഫീസിലേക്ക് എത്തിയിരുന്നു. ഇതിനിടെ ഉദ്യോഗസ്ഥരും വ്ളോഗർമാരും തമ്മിൽ വാക്ക് തർക്കം ആരംഭിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ കണ്ണൂർ ടൗൺ പോലീസ് സ്ഥലത്ത് എത്തിയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. അൾട്ടറേഷനുമായി ബന്ധപ്പെട്ടാണ് ഇവരുടെ വാഹനം കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ട്.