താനൂർ > നിയന്ത്രണം വിട്ട കാർ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. തയ്യാല അയ്യായ റോഡിൽ തിങ്കളാഴ്ച രാവിലെ ആറോടെയാണ് സംഭവം. കക്കാട് സ്വദേശിയും കല്ലത്താണിയിൽ താമസിക്കുന്ന കുറുക്കൻ അബ്ദുറഹിമാനാ (50)ണ് മരിച്ചത്.
താനൂർ ഭാഗത്തു നിന്നും വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിന്റെ വലതു വശത്തെ പാടത്തേക്ക് തെറിച്ചു. റോഡിന് സമീപമുണ്ടായിരുന്നതെങ്ങിലിടിച്ച് മറിയുകയായിരുന്നു. ഇതിനിടയിലാണ് റോഡിന്റെ വശത്തുണ്ടായിരുന്ന കാൽനടയാത്രക്കാരൻ കാറിനിടയിൽ കുടുങ്ങിയത്. ഇയാളുമായി കാർ പത്ത് മീറ്ററോളം മുന്നോട്ട് നീങ്ങി. ഇയാൾ തൽക്ഷണം മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവമറിഞ്ഞെത്തിയ നന്നമ്പ്ര മേഖല യൂത്ത് ബ്രിഗേഡ് അംഗം റാഫിയാണ് മരിച്ചയാളെയും പരിക്കേറ്റവരെയും ആശുപത്രിയിലെത്തിച്ചത്. കാറിലുണ്ടായിരുന്ന 2 പേർക്ക് പരിക്കേറ്റു. ഇവരെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കുണ്ടൂർ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ അമിത വേഗതയാണ് അപകട കാരണമെന്ന് റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം സംസ്ഥാന ട്രഷറർ എം ടി തയ്യാല പറഞ്ഞു.















