തിരുവനന്തപുരം > പുതിയ മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത് സംബന്ധിച്ച കത്ത് മുഖ്യമന്ത്രി ഗവര്ണര്ക്ക് കൈമാറി.
21 അംഗങ്ങളടങ്ങുന്ന മന്ത്രിസഭ 20നാണ് അധികാരമേല്ക്കുന്നത്. സിപിഐ എമ്മിന്–12, സിപിഐക്ക്–നാല്, കേരള കോണ്ഗ്രസ് എം, ജനതാദള് എസ്, എന്സിപി എന്നിവയ്ക്ക് ഓരോന്ന് വീതവും മന്ത്രിമാരുണ്ടാകും. ഒറ്റ എംഎല്എയുള്ള മുന്നണിയിലെ നാല് ഘടകകക്ഷികള് ടേം അടിസ്ഥാനത്തില് രണ്ടരവര്ഷംവീതം മന്ത്രിസ്ഥാനം പങ്കിടും.
സിപിഐ എം പാര്ലമെന്ററി പാര്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ ചൊവ്വാഴ്ച ചേര്ന്ന സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം വി ഗോവിന്ദന്, കെ രാധാകൃഷ്ണന്, കെ എന് ബാലഗോപാല് , പി രാജീവ്, വി എന് വാസവന്, സജി ചെറിയാന്, വി ശിവന്കുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആര് ബിന്ദു, വീണാ ജോര്ജ്, വി അബ്ദുള് റഹ്മാന് എന്നിവരെയും നിശ്ചയിച്ചു. സ്പീക്കര് സ്ഥാനാര്ത്ഥിയായി എം.ബി രാജേഷിനേയും, പാര്ടി വിപ്പായി കെ കെ ശൈലജയെയും. പാര്ലമെന്ററി പാര്ടി സെക്രട്ടറിയായി ടി പി രാമകൃഷ്ണനേയും തീരുമാനിച്ചിട്ടുണ്ട്.