ന്യൂഡൽഹി
രാജ്യത്ത് അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിൽ 50 ശതമാനവും കാര്യമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായി ലോക്സഭയിൽ സർക്കാരിന്റെ മറുപടി. ആറ് വയസ്സിൽ താഴെയുള്ളവരിൽ 36 ശതമാനം പേരും വളർച്ച മുരടിപ്പ് നേരിടുന്നു. ഇത് 8.57 കോടിയോളം പേർ വരും– -വനിത ശിശുക്ഷേമ മന്ത്രാലയം വ്യക്തമാക്കി.