വയനാട്> വയനാട് കനത്ത മഴയെ തുടർന്ന് ബൈപ്പാസ് റോഡിൽ മണ്ണിടിച്ചിൽ. ഉരുൾ പൊട്ടലെന്നാണ് പ്രാഥമിക വിവരം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ബൈപ്പാസ് റോഡിന് സമീപമുള്ള മലമുകളിൽ നിന്നാണ് മണ്ണിടിച്ചിലുണ്ടായത്.
മണ്ണിടിച്ചിലിനെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. അഗ്നിരക്ഷാ സേന റോഡിലെ മണ്ണ് നീക്കാനുള്ള നടപടികൾ ആരംഭിച്ചു. രാത്രി മൂന്ന് മണിയോടെയാകാം മണ്ണിടിച്ചിലുണ്ടായതെന്നാണ് നിഗമനം. ജില്ലയിൽ നിലവിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.