എഎഫ്സി ഏഷ്യന്‍ കപ്പില്‍ കംഗാരുപ്പടയ്ക്കെതിരെ ഇന്ത്യയ്ക്ക് പരാജയത്തോടെ തുടക്കം. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ഫിഫ റാങ്കിങ്ങില്‍ 25ാം സ്ഥാനക്കാരായ ഓസ്ട്രേലിയയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു തോല്‍വി. ആദ്യ പകുതിയിൽ കരുത്തരായ എതിരാളികളെ സമനിലയിൽ പിടിച്ചത് തന്നെ ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയാണ് കാണിക്കുന്നത്. ജാക്സണ് ഇർവിന് (50), ജോർദാന്‍ ബോസ് (73) എന്നിവരാണ് ഓസ്ട്രേലിയക്കായി ഗോളുകൾ നേടിയത്.
Final match result between Australia 🇦🇺 and India 🇮🇳
Australia wins this game 2-0 #AsianCup2023 #HayyaAsia pic.twitter.com/yvdsdrPRlh
— AFC Asian Cup Qatar 2023 (@Qatar2023en) January 13, 2024
ഓസീസ് കോച്ച് പോലും ഞെട്ടി
അവസാന മിനിറ്റുകളിൽ ഇന്ത്യൻ പ്രതിരോധ നിരയുടെ പ്രകടനം കണ്ട് ഓസീസ് കോച്ച് പോലും ഞെട്ടി. അവിശ്വസനീയമായിരുന്നു ഇന്ത്യൻ ഡിഫൻഡർമാരുടെ പല ബ്ലോക്കുകളും.
What a defense 🔥🔥 #IndianFootball pic.twitter.com/MuBYPu8BHE
— Souvik Pramanik (@SouvikPram718) January 13, 2024
മഞ്ഞപ്പടയുടെ സമ്പൂർണ ആധിപത്യം
മത്സരത്തിന്റെ ആദ്യ നിമിഷം മുതല്‍ ഛേത്രിപ്പടയ്ക്ക് മേൽ മഞ്ഞപ്പടയുടെ സമ്പൂർണ ആധിപത്യമായിരുന്നു കളത്തില്‍ കണ്ടത്. 70 ശതമാനത്തിലധികം ബോൾ പൊസഷനും, 28 ഷോട്ടുകളും, 14 കോർണറുകളും ഓസ്ട്രേലിയന്‍ ആക്രമണ മികവിന്റെ ഉദാഹരണമാണ്. ഓസ്ട്രേലിയന്‍ ഗോള്‍ മുഖത്തേക്ക് ഇന്ത്യയ്ക്ക് വെറും നാല് ഷോട്ടുകള്‍ മാത്രമാണ് തൊടുക്കാനായത്. ഒരു കോർണർ പോലും നേടാനുമായില്ല.
ആദ്യ പിഴവ് ഗോളിയുടേത് തന്നെ
50ാം മിനിറ്റില്‍ ഇടതുവിങ്ങില്‍ നിന്ന് വന്ന ക്രോസ് സ്വീകരിക്കുന്നതില്‍ ഗോൾകീപ്പർ ഗുർപ്രീത് സിങ് വരുത്തിയ പിഴവാണ് ഗോളില്‍ കലാശിച്ചത്. പന്തില്‍ തൊടാനായെങ്കിലും കൈപ്പിടിയിലൊതുക്കാന്‍ താരത്തിനായില്ല. ഈ പന്ത് നേരെ എത്തിയത് ഇർവിന്റെ കാലുകളിലേക്ക്. താരത്തിന്റെ ഷോട്ട് അനായാസം ഇന്ത്യൻ വല തുളഞ്ഞുകയറി.
ആദ്യ ഗോളിന് കാരണം ഗോളിയെങ്കിൽ, രണ്ടാം ഗോളിന് കാരണമായത് പരിചയസമ്പന്നരായ ഇന്ത്യന്‍ പ്രതിരോധ നിര തന്നെയാണ്. പകരക്കാരനായി കളത്തിലെത്തിയ ജോർദാന്‍ ബോസ് ആണ് ഓസ്ട്രേലിയക്കായി രണ്ടാം ഗോള്‍ നേടിയത്. മക്ഗ്രീയുടെ മനോഹരമായ അസിസ്റ്റിലൂടെയാണ് ജോർദാന്റെ മനോഹരമായ ഗോൾ പിറന്നത്.
Read More