ജിദ്ദ > നിയമ സഭ പാസ്സാക്കിയ ബില്ലുകൾ ഒപ്പിടാതെ തടഞ്ഞുവെക്കുന്ന ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ജിദ്ദ നവോദയ അനാകിഷ് യൂണിറ്റ് സമ്മേളനം. സമ്മേളനം പ്രതീപ് പട്ടാമ്പി നഗറിൽ നഗറിൽ നവോദയ ഐടി കൺവീനർ മുസാഫർ പാണക്കാട് ഉദ്ഘാടനം ചെയ്തു. ജോൺസൺ തൃശൂർ അധ്യക്ഷനായി. റഫീഖ് പാണക്കാട്, ബിജീഷ് എ സി എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി മുജീബ് കൊല്ലം, ഏരിയ സെക്രട്ടറി, പ്രേംകുമാർ വട്ടപ്പൊഴിയിൽ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഏരിയ രക്ഷാധികാരി ജലീൽ ഉച്ചാരക്കടവ് പുതിയ പാനൽ അവതരിപ്പിച്ചു.
പ്രസിഡന്റായി റഫീഖ് പാണക്കാട്, സെക്രട്ടറിയായി മുജീബ് കൊല്ലം, ട്രഷററായി ജോൺസൺ തൃശൂർ, വൈസ് പ്രസിഡന്റുമാരായി സക്കീർ ഉച്ചാരക്കടവ്, ഫർസിൻ പി കെ, ജോയിന്റ് സെക്രട്ടറിമാരായി ബിജീഷ് എ സി, ഫൈലു മേലാറ്റൂർ, ജീവകാരുണ്യ കൺവീനറായി എൽദോ കോതമംഗലം, വനിതാവേദി കൺവീനറായി സനൂജ മുജീബ് കൊല്ലം, യുവജന വേദി കൺവീനറായി ഗഫൂർ മോങ്ങം എന്നിവരെ തിരഞ്ഞെടുത്തു.
ഏരിയ ആക്ടിങ് പ്രസിഡന്റ് ബിജുരാജ് രാമന്തളി, നവോദയ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് അനുപമ ബിജുരാജ്, കേന്ദ്ര കമ്മിറ്റി മെമ്പർ ഹഫ്സ മുസാഫർ, ഏരിയ കമ്മിറ്റി മെമ്പർമാരായ മുഹമ്മദ് ഒറ്റപ്പാലം, അക്ബർ പൂയം ചാലിൽ, എന്നിവർ സംസാരിച്ചു. സനൂജ മുജീബ് കൊല്ലം സ്വാഗതവും എൽദോ കോതമംഗലം നന്ദിയും പറഞ്ഞു.