തൃശൂർ> ഗതാഗത തടസം സൃഷ്ടിച്ച് ബിജെപി നടത്തിയ പദയാത്രക്കെതിരെ കേസ്. സുരേഷ് ഗോപി ഉള്‍പ്പടെ 500 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഗതാഗത തടസം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസാണ് കേസെടുത്തത്. സുരേഷ് ഗോപിയെ ഒന്നാം പ്രതിയാക്കിയാണ് കേസ്. ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.കെ അനീഷ് കുമാറാണ് രണ്ടാം പ്രതി, നേതാക്കളായ അഡ്വ.ബി. ഗോപാലകൃഷ്ണന്, ശോഭ സുരേന്ദ്രൻ, കെ ആര് ഹരി, എ നാഗേഷ് എന്നിവര്‍ ഉള്‍പ്പടെ 500 പേര്‍ക്കെതിരെയാണ് കേസ് എടുത്തത്.
ഒക് ടോബർ രണ്ടിന് കരുവന്നൂരിൽ നിന്ന് പകൽആരംഭിച്ച് രാത്രി ഒമ്പതിന് കോർപറേഷൻ ഓഫീസിനു മുന്നിലെത്തി. അതു വഴിയുള്ള വാഹനങ്ങൾക്കും പൊതുജനങ്ങൾക്കും മാർഗ്ഗതടസം സൃഷ്ടിച്ചതായാണ് കേസ്.