റിയാദ് > തലശ്ശേരിയിലെ മലബാർ ക്യാൻസർ കെയർ സെന്ററിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വന കേന്ദ്രമായ ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ച് ആറുമാസത്തെ ഭക്ഷണം നൽക്കാനുള്ള തീരുമാനത്തോടെ കേളി കലാസാംസ്കരിക വേദി കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു.
വിദൂര ദേശങ്ങളിൽ നിന്നും കാൻസർ ചികിത്സക്കായി മലബാർ കാൻസർ സെന്ററിൽ എത്തുന്ന നിർധനരും നിരാശ്രയരുമായ രോഗികൾക്ക് അഭയകേന്ദ്രമായി മാറിയ ‘ആശ്രയ’ക്ക് കൈത്താങ്ങായി കോടിയേരിയുടെ ഓർമ്മ ദിനത്തിൽ കേളിയുടെ പ്രഖ്യാപനം. രോഗികൾക്ക് നൽകി വരുന്ന ട്യൂബ് ഭക്ഷണം ഉൾപ്പടെ മൂന്നുനേരത്തെ ഭക്ഷണം സൗജന്യമായി നൽകിയും അവർക്കാവശ്യമായ ഭക്ഷണം പാചകം ചെയ്യാനുള്ള സൗകര്യം ഒരുക്കിയും രോഗത്താൽ ഏകാന്തത അനുഭവിക്കുന്നവരെ ചേർത്തു പിടിക്കുകയും ചെയ്യുന്ന ആശ്രയയുടെ പ്രവർത്തനങ്ങൾ നിർധനരായ രോഗികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ‘ഹൃദയപൂർവ്വം കേളി’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭക്ഷണ വിതരണം നടത്തുന്നത്.
കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാർഷികം കേളിയുടെ പതിനഞ്ച് രക്ഷധികാരി സമിതികളുടെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി പന്ത്രണ്ട് ഇടങ്ങളിലായാണ് സംഘടിപ്പിച്ചത്. ആദ്യ ദിനത്തിൽ സുലൈ, നസീം, റോദ, ന്യൂ സനയ്യ എന്നീ രക്ഷാധികാരി സമിതികളുടെ നേതൃത്വത്തിലും ബത്ത – മർഗ്ഗബ് – സനയ്യ അർബൈൻ എന്നീ സമിതികൾ സംയുക്തമായുംരണ്ടാം ദിനം അൽഖർജ്, ഉമ്മുൽ ഹമാം, അസിസിയ, മുസ്ഹാമിയ, ദവാത്മി, ബദിയ എന്നീ സമിതികളുടെ നേതൃത്വത്തിലും ഒലയ്യ – മലാസ് എന്നീ സമിതികൾ സംയുക്തമായുമാണ് അനുസ്മരണം സംഘടിപ്പിച്ചത്.
രക്ഷാധികാരി സമിതി സെക്രട്ടറിമാരായ അനിരുദ്ധൻ ( സുലൈ), ഹുസൈൻ മണക്കാട് (ന്യൂ സനയ്യ) സുകേഷ് കുമാർ(സനയ്യ അർബൈൻ ) പ്രദീപ് കൊട്ടാരത്തിൽ (അൽഖർജ്), ഷാജു പി.പി (ഉമ്മുൽ ഹമാം), സന്തോഷ് മതിലകം (മുസ്ഹാമിയ), മധു ബാലുശ്ശേരി (ബദിയ) ജവാദ് പരിയാട്ട് (ഒലയ്യ) ആക്ടിങ് സെക്രട്ടറിമാരായ അലി പട്ടാമ്പി, (അസിസിയ) ഷാജി (നസീം) രക്ഷധികാരി സമിതി അംഗം മുജീബ് (ദവാത്മി), കേളി റോദ ഏരിയ പ്രസിഡന്റ് സതീഷ് കുമാർ വളവിൽ എന്നിവർ വിവിധ ഇടങ്ങളിൽ അധ്യക്ഷത വഹിച്ചു.
ഏരിയ രക്ഷധികാരി സെക്രട്ടറിമാരായ സുരേഷ് ലാൽ, സുനിൽ കുമാർ, രജീഷ് പിണറായി, ഏരിയ സെക്രട്ടറിമാരായ ഹാഷിം കുന്നത്തറ, കിഷോർ ഇ നിസാം, റഫീഖ് ചാലിയം, നൗഫൽ, ഷിബു തോമസ്, നിസാറുദ്ധീൻ, രാജൻ പള്ളിത്തടം, നസീം ആക്ടിങ് സെക്രട്ടറിനൗഫൽ ദവാത്മി യൂണിറ്റ് അംഗം ഗിരീഷ് എന്നിവർ സ്വാഗതം പറഞ്ഞു.
സീബ കൂവോട് (സുലൈ) ,ബിജി തോമസ് (റോദ), ഷബി അബ്ദുൾ സലാം (അൽഖർജ്), ലജീഷ് നരിക്കോട് (അസീസിയ), മുസ്തഫ ( ബദിയ), അനീസ് അബൂബക്കർ (മുസാമിഅഃ) സെൻ ആന്റണി (ബത്ത- മർഗ്ഗബ്- സനയ്യ) സീന സെബിൻ ( ഒലയ്യ- മലാസ്) അബ്ബാസ് (ന്യൂ സനയ്യ) മൻസൂർ(ഉമ്മുൽ ഹമാം), സുനിൽ (ദവാദമി) ഖലീൽ കരീം (നസീം) എന്നിവർ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
കേളി കേന്ദ്ര രക്ഷധികാരി സെക്രട്ടറി കെപിഎം സാദിഖ്, സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി, ടി ആർ സുബ്രഹ്മണ്യൻ, ഫിറോസ് തയ്യിൽ, ജോസഫ് ഷാജി, ഗീവർഗീസ് ഇടിച്ചാണ്ടി, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, സെക്രട്ടയേറ്റ് അംഗങ്ങൾ, കേന്ദ്രകമ്മറ്റി അംഗങ്ങൾ ഏരിയ രക്ഷധികാരി സമിതി അംഗങ്ങൾ എന്നിവർ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു.