ബംഗളൂരു
കാവേരി നദീജലം തമിഴ്നാടിന് വിട്ടുനല്‍കിയതില്‍ പ്രതിഷേധിച്ച് കര്‍ണാടകത്തില്‍ വെള്ളിയാഴ്ചയും ബന്ദിന് ആഹ്വാനം. കന്നഡ കര്‍ഷക സംഘടനകളുടെ നേത്വത്തില്‍ നടക്കുന്ന ബന്ദിന് പ്രതിപക്ഷമായ ബിജെപിയുടെയും ജെഡിഎസിന്റെയും പിന്തുണയുണ്ട്. ദേശീയപാതകളും ടോള്‍ ഗേറ്റുകളും വിമാനത്താവളങ്ങളും റെയില്‍വേ സ്റ്റേഷനുകളും സ്തംഭിപ്പിക്കുമെന്നും പ്രക്ഷോഭകര്‍ പറഞ്ഞു. തിങ്കളാഴ്ച ബംഗളൂരുവില്‍ നടന്ന ബന്ദിനു പിന്നാലെയാണ് സംസ്ഥാനവ്യാപക ബന്ദ്.