ദമ്മാം> നവോദയയുടെ സിഹാത്തിൽ ഉണ്ടായിരുന്ന മുൻകാല കേന്ദ്ര കമ്മറ്റി അംഗവും, നവോദയയുടെ സാമൂഹിക ക്ഷേമ പ്രവർത്തകനു മായിരുന്ന കതിരൂർ-പുല്ലിയോട്ട്-സിഎച്ച് നഗറിൽ, സജിനാസിൽ മെയ്യൻ രാജന്റെ വിയോഗത്തിൽ നവോദയ അനുശോചിച്ചു.
കഴിഞ്ഞ കുറച്ച് കാലമായ് രോഗബാധിതനായി ചികിത്സയിലായിരുന്നു. പ്രസന്ന ആണ് ഭാര്യ. മക്കൾ സജിന, ഷിജിന, സജിലേഷ്. സംസ്കാരം ബുധൻ ഉച്ചയ്ക്ക് 12 ന് പൊന്നിയം കുണ്ട്ചിറ വാതക ശ്മശാനത്തിൽ നടക്കും.